താഴ്വാരം മൺപൂവേ തീകായും പെൺപൂവേ
മൂടൽ മഞ്ഞുമായി ഓടും തെന്നലായി
തേടീ നിന്നെയെൻ ആരാമങ്ങളിൽ ഞാൻ
ഓരോരോ രാത്രിയും ഓരോരോ മാത്രയും
താഴ്വാരം മൺപൂവേ തീകായും പെൺപൂവേ
പുൽകൊടികളെ മഞ്ഞുമണികൾ പുൽകുമീ തീരമോ
അന്തിമലരിൻ ചെങ്കവളിലെ തുമ്പിതൻ മൗനമോ
പൂപളുങ്കിൻ ചില്ലുപാത്രം
നെഞ്ഞിലേറ്റും വീഞ്ഞിനോ
വീഞ്ഞു തോൾക്കും ദേവഗാനം
ഈറനാക്കും ചുണ്ടിലോ
ലഹരിയേതിനോ.. മധുരമേതിനൊ...
ഹൃദയസംഗമം ഹാ.ഹാ. പ്രണയബന്ധനം
കൂടാരം കുന്നിന്മേൽ കൂടെറും മോഹങ്ങൾ
മിന്നാമിന്നികൾ മിന്നും രാത്രിയിൽ
വാതിൽപാളികൾ മൂടും തെന്നലേ നിൻ
രാമഞ്ചം സുന്ദരം രോമാഞ്ചം ചാമരം
കൂടാരം കുന്നിന്മേൽ കൂടെറും മോഹങ്ങൾ