സ്വർഗ്ഗ ഗായികേ ഇതിലേ ഇതിലേ
സ്വപ്നലോലുപേ ഇതിലേ ഇതിലേ
ഹൃദയമണിയറയിൽ നിന്നെൻ കൽപ്പന
മധുരഭാഷിണിയായ് മന്ത്രിയ്ക്കുന്നൂ
സ്വർഗ്ഗ ഗായികേ ഇതിലേ ഇതിലേ
സ്വപ്നലോലുപേ ഇതിലേ ഇതിലേ
ഹൃദയമണിയറയിൽ നിന്നെൻ കൽപ്പന
മധുരഭാഷിണിയായ് മന്ത്രിയ്ക്കുന്നൂ
സ്വർഗ്ഗ ഗായികേ ഇതിലേ ഇതിലേ
മൂടുപടം മാറ്റി മുഖം കുനിച്ചെത്തുന്ന
നാടൻ നവവധുവെന്നതുപോലെ
മൂടുപടം മാറ്റി മുഖം കുനിച്ചെത്തുന്ന
നാടൻ നവവധുവെന്നതുപോലെ
നവമീചന്ദ്രിക നിന്നുടെ മുന്നിൽ
നവനീതദലം വാരിത്തൂകി..
വാരിത്തൂകി...
സ്വർഗ്ഗ ഗായികേ ഇതിലേ ഇതിലേ
സ്വപ്നലോലുപേ ഇതിലേ ഇതിലേ
ഹൃദയമണിയറയിൽ നിന്നെൻ കൽപ്പന
മധുരഭാഷിണിയായ് മന്ത്രിയ്ക്കുന്നൂ
സ്വർഗ്ഗ ഗായികേ ഇതിലേ ഇതിലേ
കുഞ്ഞുമേഘങ്ങളെ മുലകൊടുത്തുറക്കിയ
മഞ്ഞണി കുന്നുകൾ തോഴികളേപോൽ
മാമരയവനികയ്ക്കുള്ളിൽ നിന്നീ
പ്രേമസംഗമം നോക്കുകയാവാം
നോക്കുകയാവാം
സ്വർഗ്ഗ ഗായികേ ഇതിലേ ഇതിലേ
സ്വപ്നലോലുപേ ഇതിലേ ഇതിലേ
ഹൃദയമണിയറയിൽ നിന്നെൻ കൽപ്പന
മധുരഭാഷിണിയായ് മന്ത്രിയ്ക്കുന്നൂ
സ്വർഗ്ഗ ഗായികേ ഇതിലേ ഇതിലേ