അയ്യപ്പഭക്തിഗാനം
പാടിയത് -ജയചന്ദ്രൻ
കുളത്തൂര്‍പുഴയിലെ ബാലകനേ...
അച്ചൻകോവിലിലാ....ണ്ടവനേ...
ആര്യങ്കാവിലയ്യനേ....അനാഥപാലകനേ... സ്വാമീ ...
കുളത്തൂര്‍പുഴയിലെ ബാലകനേ...
അച്ചൻകോവിലിലാ.... ണ്ടവനേ...
ഹരിയെ ഗുരുവേ ശരണം പൊന്നയ്യപ്പാ
ഹരിഹരസുതനെ ശരണം പൊന്നയ്യപ്പാ
കദളിയിൽ ഭഗവാൻ ശരണം പൊന്നയ്യപ്പാ
പന്തളത്തരചൻ ശരണം പൊന്നയ്യപ്പാ.
കുളത്തൂര്‍പുഴയിലെ ബാലകനേ...
അച്ചൻകോവിലിലാ.... ണ്ടവനേ...
ശാസ്‌താംകോട്ട വാഴും അയ്യപ്പനെ
നിന്റെ ശരണമെൻ നാവിലെന്നും ഉണരേണമേ ..
ശാസ്‌താംകോട്ട വാഴും അയ്യപ്പനെ
നിന്റെ ശരണമെൻ നാവിലെന്നും ഉണരേണമേ ..
ചമ്രവട്ടത്തയ്യനെ നിൻ പൊൻതിടമ്പിൽ പൂശിടുന്ന
ചന്ദനത്തിൻ മുഴുക്കാപ്പ് കണികാണണേ
ചമ്രവട്ടത്തയ്യനെ നിൻ പൊൻതിടമ്പിൽ പൂശിടുന്ന
ചന്ദനത്തിൻ മുഴുക്കാപ്പ് കണികാണണേ
ഇരുമുടി ശിരസ്സിൽ ഏറ്റിടാം പൊന്നയ്യപ്പാ
എരുമേലി നടയിൽ പേട്ട തുള്ളാമയ്യപ്പാ
സ്വാമിയേ ശരണം ശരണം പൊന്നയ്യപ്പാ
സ്വാമിയല്ലാതൊരു ശരണമില്ലയ്യപ്പാ
കുളത്തൂര്‍പുഴയിലെ ബാലകനേ...
അച്ചൻകോവിലിലാ.... ണ്ടവനേ...
പൊന്നും തൃപ്പടിക്കൽ നീരാജനം
കത്തിജ്വലിക്കും നിൻ മാമലയിൽ ശരണാരവം
പൊന്നും തൃപ്പടിക്കൽ നീരാജനം
കത്തിജ്വലിക്കും നിൻ മാമലയിൽ ശരണാരവം
കന്നിഭക്തന്മാർ ചവിട്ടി മുന്നിലെത്തുമ്പോൾ കനിഞ്ഞു
ദർശനം നീ നല്കീടേണെ ശബരീശ്വരാ..
കന്നിഭക്തന്മാർ ചവിട്ടി മുന്നിലെത്തുമ്പോൾ കനിഞ്ഞു
ദർശനം നീ നല്കീടേണെ ശബരീശ്വരാ....
കരിമല കയറ്റം കഠിനം പൊന്നയ്യപ്പാ
പമ്പയിൽ വിളക്കെ ശരണം പൊന്നയ്യപ്പാ
ശരംകുത്തിയാലേ ശരണം പൊന്നയ്യപ്പാ
പതിനെട്ടാം പടിയെ ശരണം പൊന്നയ്യപ്പാ
കുളത്തൂര്‍പുഴയിലെ ബാലകനേ...
അച്ചൻകോവിലിലാ....ണ്ടവനേ...
ആര്യങ്കാവിലയ്യനേ..അനാഥപാലകനേ... സ്വാമീ ...
കുളത്തൂര്‍പുഴയിലെ ബാലകനേ...
അച്ചൻകോവിലിൽ ആണ്ടവനേ...
ഹരിയെ ഗുരുവേ ശരണം പൊന്നയ്യപ്പാ
ഹരിഹരസുതനെ ശരണം പൊന്നയ്യപ്പാ
കദളിയിൽ ഭഗവാൻ ശരണം പൊന്നയ്യപ്പാ
പന്തളത്തരചൻ ശരണം പൊന്നയ്യപ്പാ.