ഈ തുടി തുടിക്കണ മനസ്സിൻ
ഇള മോഹമറിഞ്ഞിടാതെ
നീ അകന്നിടല്ലേ പൊന്നെ
എന്നെ ഏകനാക്കി നീ
നിൻ മധുര കൊഞ്ചല് കേട്ട്
ഇന്നെൻ മനം നിറഞ്ഞടി സഖിയെ
നിനക്കെന്തു വേണം പറയ്യു
എൻ ഓമലാളേ നീ
മുത്ത് മാല വാങ്ങി ചാർത്താം
കുപ്പി വളകൾ വാങ്ങി നൽകാം
മുത്ത് മാല വാങ്ങി ചാർത്താം
കുപ്പി വളകൾ വാങ്ങി നൽകാം
പട്ടു പുടവ കൊണ്ട് മൂടാം
പൊന്നു പോലെ നിന്നെ നോക്കാം
പെണ്ണെ നിനക്കായ് ഞാൻ
എന്നും കൊടിച്ചീടുന്നു
ഒന്നായി കഴിഞ്ഞീടുവാൻ
മോഹം തുളുമ്പിടുന്നു
നില്ലെടി നില്ലെടി കുയിലേ
നീ ചൊല്ലെടി ചൊല്ലെടി മൈലെ …
നീ ..നില്ലെടി നില്ലെടി കുയിലേ ..
നീ ചൊല്ലെടി ചൊല്ലെടി മൈലെ …
എൻ നെഞ്ചിലെ സുന്ദരി അഴകേ
എൻ ഖൽബിലെ പൂങ്കനി മോളെ
എന്നെ നിനക്കു ഇഷ്ട്ടമില്ലയോ
എന്നോട് സ്നേഹമില്ലയോ
എന്നുമെന്റെ സ്വന്തമാകുവാൻ
എന്റെ കൂടെ പോരുകില്ലയോ
നില്ലെടി നില്ലെടി കുയിലേ
നീ ചൊല്ലെടി ചൊല്ലെടി മൈലെ …