സ്നേഹത്തിൻ കടലാണ്
ആശിച്ചൊരു മുത്താണ്
മുഹബ്ബത്തിൻ മധു പകരുന്നൊരു
പൂന്തേൻ മലരാണ്
കനിവിന്റെ നിറവാണ്
മനസിന്റെ സുഖമാണ്
എന്നിഷ്ടക്കനിയായ് മാറിയ
ഇഷ്കിൻ ഒളിയാണ്
എന്നും നീയെൻ പ്രിയ സഖിയാ..യ്
എന്നിൽ നിറയും സുഖലയമായ്
എന്നും നീയെൻ പ്രിയ സഖിയാ..യ്
എന്നിൽ നിറയും സുഖലയമായ്
പെണ്ണെ നീയെൻ അകതാരിൽ എൻ
ജീവിത സൗഖ്യമായ്
പുഞ്ചിരി തൂകും പെണ്ണാണ്
ഖൽബിനകത്ത് തേനാണ്
കാത്തു വെച്ചൊരു നിധിയാണ്
നീയെന്റെ ആയിഷാ
ചെമ്പക പൂവിൻ നിറമാണ്
ചന്ദ്രിക തോൽക്കും അഴകാണ്
സുന്ദരിയായൊരു പെണ്ണാണ്
എൻ ഖൽബെ ആയിഷാ
എന്റെ ആയിഷാ ..
ഇന്നെൻ ഉയിരാണ് നീ
എന്നും ജീവനിൽ
എന്റെ സുഖമാണ് നീ
പുഞ്ചിരി തൂകും പെണ്ണാണ്
ഖൽബിനകത്ത് തേനാണ്
കാത്തു വെച്ചൊരു നിധിയാണ്
നീയെന്റെ ആയിഷാ...