എന്റെ വിണ്ണിൽ വിടരും നിലാവേ
എന്നും ഉള്ളിൽ വിരിയും കിനാവേ
മോഹങ്ങൾ താലങ്ങൾ ഏന്തി നിന്നു
നീ വരുമ്പോൾ എതിരേൽക്കാൻ
എന്റെ വിണ്ണിൽ വിടരും നിലാവേ
എന്നും ഉള്ളിൽ വിരിയും കിനാവേ
തൂമഞ്ഞു തൂകുന്ന രാവുകൾ തോറും
ഞാൻ നിന്നെ കാത്തിരുന്നു
നീലിമ മൂടുന്ന യാമങ്ങൾ തോറും
ഞാൻ നിന്നെ തേടി വന്നു
നീ വരും എന്നാശിച്ചു ഞാൻ
എൻ ഉയിർ നിൻ തേരാക്കി ഞാൻ
എൻ മനം പൊൻ പൂവാക്കി ഞാൻ
എന്റെ മിഴിയാൽ വഴിയൊരുക്കി
എന്റെ വിണ്ണിൽ വിടരും നിലാവേ
എന്നും ഉള്ളിൽ വിരിയും കിനാവേ
പാതിരാപ്പക്ഷി തൻ നൊമ്പരം കണ്ടു
പൗർണ്ണമി വീണുറങ്ങീ
നീ വരുകില്ലെന്നു താഴം പൂ ചൊല്ലി
താലിയുമായ് മയങ്ങീ
നാളെയും എൻ ജന്മങ്ങളിൽ
ഈ വിധം നിൻ എണ്ണങ്ങളാൽ
ഞാനെഴും എൻ ആരോമലേ
നിന്നിൽ നിന്നൊരു വരം നേടാൻ
എന്റെ വിണ്ണിൽ വിടരും നിലാവേ
എന്നും ഉള്ളിൽ വിരിയും കിനാവേ
മോഹങ്ങൾ താലങ്ങൾ ഏന്തി നിന്നു
നീ വരുമ്പോൾ എതിരേൽക്കാൻ
എന്റെ വിണ്ണിൽ വിടരും നിലാവേ
എന്നും ഉള്ളിൽ വിരിയും കിനാവേ
Thanks
Shyni