ഒഴുകുന്ന താഴമ്പൂ മണമിതു നാമിന്നും
പറയാതെയോർത്തിടും അനുരാഗഗാനം പോലെ
ഒഴുകുന്ന താഴമ്പൂ മണമിതു നാമിന്നും
പറയാതെയോർത്തിടും അനുരാഗഗാനം പോലെ
ഒരുക്കുന്നു കൂടൊന്നിതാ.....
ഒരുക്കുന്നു കൂടൊന്നിതാ.....
മലർക്കൊമ്പിലേതോ കുയിൽ
കടൽ പെറ്റൊരീ മുത്തു ഞാനെടുക്കും
കാതിൽ തേൻ മഴയായ് പാടൂ കാറ്റെ കടലേ
കടൽ കാറ്റിൻ മുത്തങ്ങളിൽ
കരൾ കുളിർത്താരാരോ
മധുരമായ് പാടും മണി ശംഖുകളായ്
കാതിൽ തേൻ മഴയായ് പാടൂ കാറ്റെ കടലേ
കാതിൽ തേൻ മഴയായ് പാടൂ കാറ്റെ കടലേ