കുടത്തുമ്പിലൂറും
നീർപോൽ കണ്ണീരുമായ്..
വിട ചൊല്ലി മൂകം നീയും മാഞ്ഞീടവേ..
കാറൊഴിഞ്ഞ വാനിൻ ദാഹം തീർന്നീടവേ
വഴിക്കോണിൽ ശോകം നില്പൂ.. ഞാനേകനായ്
നീയെത്തുവാൻ മോഹിച്ചു ഞാൻ
മഴയെത്തുമാ...നാൾ വന്നിടാൻ
മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ
നാടൻ വഴി..
നനഞ്ഞോടിയെൻ കുടക്കീഴിൽ
നീ വന്നനാൾ..
കാറ്റാലെ നിൻ ഈറൻമുടി
ചേരുന്നിതെൻ മേലാകവേ
നീളുന്നൊരീ.. മൺപാതയിൽ
തോളോടു തോൾ പോയീല്ലയോ
മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ
നാടൻ വഴി..
നനഞ്ഞോടിയെൻ കുടക്കീഴിൽ
നീ വന്നനാൾ..