സ്വര്‍ഗ്ഗമന്ദിരം പണിഞ്ഞു സ്വപ്നഭൂമിയില്‍
കാലമെന്റെ കൈകളില്‍ വിലങ്ങിടുമ്പൊഴും
കൊച്ചു കൊച്ചു മോഹം മച്ചകത്തിലിന്നും
രാരിരം പാടുവാന്‍ കാതോര്‍ത്തു നില്‍പ്പൂ
രാരിരം പാടുവാന്‍ കാതോര്‍ത്തു നില്‍പ്പൂ
കാലമെന്റെ കൈകളില്‍ വിലങ്ങിടുമ്പൊഴും
സ്വര്‍ഗ്ഗമന്ദിരം പണിഞ്ഞു സ്വപ്നഭൂമിയില്‍
ഒരായിരം കിനാക്കളാല്‍
കുരുന്നുകൂടു മേഞ്ഞിരുന്നു മോഹം
കൊളുത്തിയും കെടുത്തിയും
പ്രതീക്ഷകള്‍ വിളക്കുവച്ചു മൂകം