ഒപ്പം
പുത്തനുടുപ്പിട്ടു പൊട്ടുതൊടീച്ചിട്ട്
നിന്നെയൊരുക്കീലേ...
പള്ളിക്കൂടത്തിന്റെ ഇല്ലിപ്പടിവരെ
കൂടെ വന്നീലേ...
നീ ചിരിക്കുംനേരം അച്ഛന്റെ
കണ്ണിൽ ചിങ്ങനിലാവല്ലേ..
നീ ഒന്ന് വാടിയാൽ ആരാരും
കാണാതാ നെഞ്ചം വിങ്ങില്ലേ...
മണിമുകിലോളം മകൾ വളർന്നാലും
അച്ഛന്റെയുള്ളിലെന്നും
അവളൊരു താമര തുമ്പിയല്ലേ...
ചെല്ല കുറുമ്പൊ കാട്ടി ചിണുങ്ങുന്ന
ചുന്ദരി വാവയല്ലേ...
മിനുങ്ങും മിന്നാമിനുങ്ങേ
മിന്നി മിന്നി തേടുന്നതാരെ...
വരുമോ ചാരെ നിന്നച്ഛൻ
പുതു കനവാൽ മഷിയെഴുതി മിഴികളിലാദ്യം
ചിറകുകളിൽ കിലുകിലുങ്ങും തരിവളയേകി
കുഞ്ഞിച്ചുണ്ടിൽ പൊന്നും തേനും
തന്നൂ മാമൂട്ടീ... പിച്ച പിച്ച
വെയ്ക്കാൻ കൂടേ വന്നൂ കൈ നീട്ടീ...