# മ്യൂസിക് #
അപ്‌ലോഡ് ചെയ്തത്
റെജി. കെ . വൈ
എൻപ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ
നടത്തിടുന്നു ദിനംതോറും
സന്തോഷവേളയിൽ സന്താപവേളയിൽ
എന്നെ കൈവിടാതെ; അനന്യനായ്
സന്തോഷവേളയിൽ സന്താപവേളയിൽ
എന്നെ കൈവിടാതെ; അനന്യനായ്
പതറുകയില്ല ഞാൻ പതറുകയില്ല ഞാൻ
പ്രതികൂലം അനവധി വന്നിടിലും
വീഴുകയില്ല ഞാൻ വീഴുകയില്ല ഞാൻ
കഷ്ടത അനവധി വന്നീടിലും
എൻകാന്തൻ കാത്തിടും എൻപ്രിയൻ പോറ്റിടും
എൻനാഥൻ നടത്തിടും അന്ത്യംവരെ
എൻകാന്തൻ കാത്തിടും എൻപ്രിയൻ പോറ്റിടും
എൻനാഥൻ നടത്തിടും അന്ത്യംവരെ
മുമ്പിൽ ചെങ്കടൽ ആർത്തിരച്ചാൽ എതിരായ്
പിൻപിൽ വൻവൈരി പിൻഗമിച്ചാൽ
ചെങ്കടലിൽ കൂടി ചെങ്കൽ പാതയൊരുക്കി
അക്കരെ എത്തിക്കും; ജയാളിയായ്
ചെങ്കടലിൽ കൂടി ചെങ്കൽ പാതയൊരുക്കി
അക്കരെ എത്തിക്കും; ജയാളിയായ്
പതറുകയില്ല ഞാൻ പതറുകയില്ല ഞാൻ
പ്രതികൂലം അനവധി വന്നിടിലും
വീഴുകയില്ല ഞാൻ വീഴുകയില്ല ഞാൻ
കഷ്ടത അനവധി വന്നീടിലും
എൻകാന്തൻ കാത്തിടും എൻപ്രിയൻ പോറ്റിടും
എൻനാഥൻ നടത്തിടും അന്ത്യംവരെ
എൻകാന്തൻ കാത്തിടും എൻപ്രിയൻ പോറ്റിടും
എൻനാഥൻ നടത്തിടും അന്ത്യംവരെ
എരിയും തീച്ചുള എതിരായ് എരിഞ്ഞാൽ
ശദ്രക്കിനെപ്പോൽ വീഴ്ത്തപ്പെട്ടാൽ
എന്നോടുകൂടെയും അഗ്നിയിലിറങ്ങി
വെന്തിടാതെ പ്രിയൻ;വിടുവിക്കും
എന്നോടുകൂടെയും അഗ്നിയിലിറങ്ങി
വെന്തിടാതെ പ്രിയൻ;വിടുവിക്കും
പതറുകയില്ല ഞാൻ പതറുകയില്ല ഞാൻ
പ്രതികൂലം അനവധി വന്നിടിലും
വീഴുകയില്ല ഞാൻ വീഴുകയില്ല ഞാൻ
കഷ്ടത അനവധി വന്നീടിലും
എൻകാന്തൻ കാത്തിടും എൻപ്രിയൻ പോറ്റിടും
എൻനാഥൻ നടത്തിടും അന്ത്യംവരെ
എൻകാന്തൻ കാത്തിടും എൻപ്രിയൻ പോറ്റിടും
എൻനാഥൻ നടത്തിടും അന്ത്യംവരെ
ഗർജ്ജിക്കും സിംഹങ്ങൾ വസിക്കും ഗുഹയിൽ
ദാനിയേലെപ്പോൽ വീഴ്ത്തപ്പെട്ടാൽ
സിംഹത്തെ സൃഷ്ടിച്ച എൻ സ്നേഹനായകൻ
കണ്മണിപോലെന്നെ;കാത്തുകൊളളും
സിംഹത്തെ സൃഷ്ടിച്ച എൻ സ്നേഹനായകൻ
കണ്മണിപോലെന്നെ;കാത്തുകൊളളും
പതറുകയില്ല ഞാൻ പതറുകയില്ല ഞാൻ
പ്രതികൂലം അനവധി വന്നിടിലും
വീഴുകയില്ല ഞാൻ വീഴുകയില്ല ഞാൻ
കഷ്ടത അനവധി വന്നീടിലും
എൻകാന്തൻ കാത്തിടും എൻപ്രിയൻ പോറ്റിടും
എൻനാഥൻ നടത്തിടും അന്ത്യംവരെ
എൻകാന്തൻ കാത്തിടും എൻപ്രിയൻ പോറ്റിടും
എൻനാഥൻ നടത്തിടും അന്ത്യംവരെ
കെരീത്തുതോട്ടിലെ വെളളം വറ്റിയാലും
കാക്കയിൻ വരവു നിന്നീടിലും
സാരെഫാത്തൊരുക്കി ഏലിയാവേ പോറ്റിയ
എൻപ്രിയൻ എന്നെയും; പോറ്റിക്കൊളളും
സാരെഫാത്തൊരുക്കി ഏലിയാവേ പോറ്റിയ
എൻപ്രിയൻ എന്നെയും; പോറ്റിക്കൊളളും
പതറുകയില്ല ഞാൻ പതറുകയില്ല ഞാൻ
പ്രതികൂലം അനവധി വന്നിടിലും
വീഴുകയില്ല ഞാൻ വീഴുകയില്ല ഞാൻ
കഷ്ടത അനവധി വന്നീടിലും
എൻകാന്തൻ കാത്തിടും എൻപ്രിയൻ പോറ്റിടും
എൻനാഥൻ നടത്തിടും അന്ത്യംവരെ
എൻകാന്തൻ കാത്തിടും എൻപ്രിയൻ പോറ്റിടും
എൻനാഥൻ നടത്തിടും അന്ത്യംവരെ
# മ്യൂസിക് #
അപ്‌ലോഡ് ചെയ്തത്
റെജി. കെ . വൈ