#മ്യൂസിക് ..................#
#അപ്‌ലോഡ് ചെയ്തത് :- റെജി.കെ.വൈ.#
പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹമേ
ക്രൂശിതനായവനെ.. നീയെന്നാശ്രയം..
എല്ലാരുമെന്നെപ്പിരിഞ്ഞപ്പോൾ..
ആലംബമില്ലാതലഞ്ഞപ്പോൾ..
ഒറ്റയ്ക്കിരുന്നു കരഞ്ഞപ്പോൾ
നീയെൻറെ ആശ്വാസ ധാരയായ് വന്നു..
ഒറ്റയ്ക്കിരുന്നു കരഞ്ഞപ്പോൾ
നീയെൻറെ ആശ്വാസ ധാരയായ് വന്നു..
പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹമേ
ക്രൂശിതനായവനെ.. നീയെന്നാശ്രയം..
#മ്യൂസിക് ..................#
#അപ്‌ലോഡ് ചെയ്തത് :- റെജി.കെ.വൈ.#
എൻ.. പ്രിയരെല്ലാം എന്നെ വെറുത്തു
ആഴമേറും മുറിവുകളെന്നിൽ നൽകി..
ഞാൻ.. ചെയ്യാത്ത കുറ്റം ചുമത്തി
എൻ മനസ്സിൽ ഒരുപാടു വേദന ഏകി
നൊമ്പരത്താലെന്നുള്ളം പുകഞ്ഞു
നീറും നിരാശയിൽ തേങ്ങി
അപ്പോൾ നീയെൻറെ കാതിൽ പറഞ്ഞു
നിന്നെ ഞാൻ കൈവെടിയില്ല..
അപ്പോൾ നീയെൻറെ കാതിൽ പറഞ്ഞു
നിന്നെ ഞാൻ കൈവെടിയില്ല..
പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹമേ
ക്രൂശിതനായവനെ.. നീയെന്നാശ്രയം..
#മ്യൂസിക് ..................#
#അപ്‌ലോഡ് ചെയ്തത് :- റെജി.കെ.വൈ.#
നിൻ.. വചനങ്ങളെത്രയോ സത്യം..
ഈ ലോകത്തിൻ മായാവിലാസങ്ങൾ വ്യർത്ഥം
ഞാൻ.. നിന്നോടു ചേരട്ടെ നാഥാ..
നീയാണല്ലോ എന്നെ മറക്കാത്ത സ്നേഹം..
തോരാത്ത കണ്ണീർ മായ്ക്കും യേശുവിൻ
കുരിശോടു ചേർന്നു ഞാൻ നിന്നു
അപ്പോളവനെന്നെ വാരിപ്പുണർന്നു
വാത്സല്യ ചുംബനമേകി..
അപ്പോളവനെന്നെ വാരിപ്പുണർന്നു
വാത്സല്യ ചുംബനമേകി..
പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹമേ
ക്രൂശിതനായവനെ.. നീയെന്നാശ്രയം..
എല്ലാരുമെന്നെപ്പിരിഞ്ഞപ്പോൾ..
ആലംബമില്ലാതലഞ്ഞപ്പോൾ..
ഒറ്റയ്ക്കിരുന്നു കരഞ്ഞപ്പോൾ
നീയെൻറെ ആശ്വാസ ധാരയായ് വന്നു..
ആശ്വാസ ധാരയായ് വന്നു..
#മ്യൂസിക് ......................#
#അപ്‌ലോഡ് ചെയ്തത് :- റെജി.കെ.വൈ.#