ചിത്രം : ലോറാ നീ എവിടെ
കിഴക്കേ മലയിലെ വെണ്ണിലാവൊരു
ക്രിസ്ത്യാനിപ്പെണ്ണ് ......
കിഴക്കേ മലയിലെ വെണ്ണിലാവൊരു
ക്രിസ്ത്യാനിപ്പെണ്ണ് ......
കഴുത്തില്‍ മിന്നും പൊന്നും ചാര്‍ത്തിയ
ക്രിസ്ത്യാനിപ്പെണ്ണ് ......
കഴുത്തില്‍ മിന്നും പൊന്നും ചാര്‍ത്തിയ
ക്രിസ്ത്യാനിപ്പെണ്ണ് ......
കിഴക്കേ മലയിലെ വെണ്ണിലാവൊരു
ക്രിസ്ത്യാനിപ്പെണ്ണ് ......
ഗാനരചന : വയലാര്‍
സംഗീതം : എം എസ് ബാബുരാജ്
അവള്‍ ഞൊറിഞ്ഞുടുത്തൊരു മന്ത്രകോടിയില്‍
ആയിരം സ്വര്‍ണ്ണ കരകള്‍
ആ........ആ.....ആ.....ആ......
അവള്‍ ഞൊറിഞ്ഞുടുത്തൊരു മന്ത്രകോടിയില്‍
ആയിരം സ്വര്‍ണ്ണ കരകള്‍...
അവളുടെ നീലാഞ്ജനമണിയറയില്‍
ആയിരം വെള്ളിത്തിരികള്‍ ....
കെടുത്തട്ടെ നിന്റെ കിടക്കറവിളക്ക് ഞാന്‍
കെടുത്തട്ടെ ....മടിയില്‍ കിടത്തട്ടെ ...
കിഴക്കേ മലയിലെ വെണ്ണിലാവൊരു
ക്രിസ്ത്യാനിപ്പെണ്ണ് ......
പാടിയത് : എ എം രാജാ ,
ബി വസന്ത
അരക്കെട്ട് മറയ്ക്കുന്നോരവളുടെ മുടിയില്‍
ആയിരം ശോശന്ന പൂക്കള്‍ ...
ആ.......ആ.......ആ.......ആ......
അരക്കെട്ട് മറയ്ക്കുന്നോരവളുടെ മുടിയില്‍
ആയിരം ശോശന്ന പൂക്കള്‍ ...
അവളുടെ മൃദുമെയ്യില്‍ ആപാദചൂഡം
ആയിരം അചും..ബിത കലകള്‍ .....
പുണരട്ടെ....നിന്റെ ലജ്ജയെ ഞാനൊന്ന്
പുണരട്ടെ .... മാറില്‍ പടര്‍ത്തട്ടെ.....
കിഴക്കേ മലയിലെ വെണ്ണിലാവൊരു
ക്രിസ്ത്യാനിപ്പെണ്ണ് ......
കിഴക്കേ മലയിലെ വെണ്ണിലാവൊരു
ക്രിസ്ത്യാനിപ്പെണ്ണ് ......
കഴുത്തില്‍ മിന്നും പൊന്നും ചാര്‍ത്തിയ
ക്രിസ്ത്യാനിപ്പെണ്ണ് ......
കഴുത്തില്‍ മിന്നും പൊന്നും ചാര്‍ത്തിയ
ക്രിസ്ത്യാനിപ്പെണ്ണ് ......
കിഴക്കേ മലയിലെ വെണ്ണിലാവൊരു
ക്രിസ്ത്യാനിപ്പെണ്ണ് ......