ചിത്രം: കസവുതട്ടം
ഗാനരചന വയലാർ
സംഗീതം ജി ദേവരാജൻ
ആലാപനം പി സുശീല, എ എം രാജ
മയിൽ പീലി കണ്ണുകൊണ്ട്
ഖൽബിന്റെ കടലാസ്സില്
മാപ്പിളപ്പാട്ട് കുറിച്ചവനേ
പാട്ടിന്റെ ചിറകിന്മേൽ പരിമളം പൂശുന്ന
പനിനീര്പ്പൂവിന്റെ പേരെന്ത്?
മുഹബ്ബത്ത്....
മയിൽ പീലി കണ്ണുകൊണ്ട്
ഖൽബിന്റെ കടലാസ്സില്
മാപ്പിളപ്പാട്ട് കുറിച്ചവനേ
പാട്ടിന്റെ ചിറകിന്മേൽ പരിമളം പൂശുന്ന
പനിനീര്പ്പൂവിന്റെ പേരെന്ത്?
മുഹബ്ബത്ത്...
വാകപ്പൂന്തണലത്ത് പകല്കിനാവും കണ്ട്
വാസനപൂചൂടിനിന്നവളേ
വാകപ്പൂന്തണലത്ത് പകല്കിനാവും കണ്ട്
വാസനപൂചൂടിനിന്നവളേ
പൊന്നിന്റെ നൂലുകൊണ്ടു പട്ടുറുമാലിൽനീ
പാതി തുന്നിയ പേരെന്ത്?
പറയൂല....
മയിൽ പീലി കണ്ണുകൊണ്ട്
ഖൽബിന്റെ കടലാസ്സില്
മാപ്പിളപ്പാട്ട് കുറിച്ചവനേ
പാട്ടിന്റെ ചിറകിന്മേൽ പരിമളം പൂശുന്ന
പനിനീര്പ്പൂവിന്റെ പേരെന്ത്?
മുഹബ്ബത്ത്....
താളിപതച്ചെടുത്ത് തലനിറച്ചെണ്ണതേച്ച്
താമരക്കുളങ്ങരെ വരുന്നവളേ
പൂമണിയറയ്ക്കുള്ളിലൊരുങ്ങിവരാൻ പോണ്
പുതുമണവാളന്റെ പേരെന്ത്?
പറയൂല...
മയിൽ പീലി കണ്ണുകൊണ്ട്
ഖൽബിന്റെ കടലാസ്സില്
മാപ്പിളപ്പാട്ട് കുറിച്ചവനേ
പാട്ടിന്റെ ചിറകിന്മേൽ പരിമളം പൂശുന്ന
പനിനീര്പ്പൂവിന്റെ പേരെന്ത്?
മുഹബ്ബത്ത്...