ഓരോരോ വാക്കിലും
നീയാണെൻ സംഗീതം
ഓരോരോ നോക്കിലും
നൂറല്ലോ വർണങ്ങൾ
ജീവന്റെ ജീവനായ്
നീയെന്നെ പുൽകുമ്പോൾ
രാവെല്ലാം രാവാകും
പൂവെല്ലാം പൂവാകും
ഹൃദയമന്ദാരമല്ലേ നീ....
ഹൃദയ മന്ദാരമല്ലേ നീ
മധുരമാം ഓർമയല്ലേ..
പ്രിയ രജനീ പൊന്നമ്പിളിയുടെ
താഴംപൂ നീ ചൂടുമോ..
പൂവേ ഒരു മഴമുത്തം നിൻ
കവിളിൽ പതിഞ്ഞുവോ..
തേനായ് ഒരു കിളിനാദം
നിൻ കാതിൽ കുതിർന്നുവോ
അറിയാതെ വന്നു തഴുകുന്നു
നനവാർന്ന പൊൻ കിനാവ്
അണയാതെ നിന്നിലെരിയുന്നോ
അനുരാഗമെന്ന നോവ്
ഉണരുകയായ് ഉയിരുയിരിൻ
മുരളികയിൽ ഏതോ ഗാനം
പൂവേ ഒരു മഴമുത്തം നിൻ
കവിളിൽ പതിഞ്ഞുവോ..