നിലാ കുളിർ വീഴും രാവിൽ
കടഞ്ഞൊരീ പൈമ്പാലിനായ്
കുറുമ്പുമായ് എന്നും വന്നു നിൽക്കേ
നിലാ കുളിർ വീഴും രാവിൽ
കടഞ്ഞൊരീ പൈമ്പാലിനായ്
കുറുമ്പുമായ് എന്നും വന്നു നിൽക്കേ
ചുരത്താവു ഞാനെൻ മൗനം
തുളുമ്പുന്ന പൂന്തേൻ കിണ്ണം
ചുരത്താവു ഞാനെൻ മൗനം
തുളുമ്പുന്ന പൂന്തേൻ കിണ്ണം
നിഴൽ പോലെ നിന്നോടെന്നും
ചേർന്നിരിയ്ക്കാം
കളഭം തരാം ഭഗവാനെൻ മനസ്സും തരാം
കളഭം തരാം ഭഗവാനെൻ മനസ്സും തരാം
മഴപ്പക്ഷി പാടും പാട്ടിൻ
മയിൽപ്പീലി നിന്നെ ചാർത്താം
ഉറങ്ങാതെ നിന്നൊടെന്നും ചേർന്നിരിയ്ക്കാം
കളഭം തരാം ഭഗവാനെൻ മനസ്സും തരാം