നീ ചുംബന ചെമ്പക പൂ വിരിച്ചു
അതിലാനുരാഗ തേൻ നിറച്ചു
നിന്നെ കാണാതെ കാണാതെ ഞാനലഞ്ഞു
നീയെൻ ആത്മാവിൻ ഉള്ളിൽ മയങ്ങി
പൂവായ് നീ കരളിൽ പൂമഴയായ്
മധു മാധുരി തേടിയലഞ്ഞൊരു
വണ്ടായ് ഞാനുണർന്നു
അന്നാദ്യം പാടിയ
ഗാനം സ്വര മർമരമായ്
ആരു പറഞ്ഞു ആരു പറഞ്ഞു
ഞാൻ കണ്ടത്
രാക്കനവാണെന്നാരു പറഞ്ഞു
ഏഴു നിറം കൊണ്ടെഴുതിയതെല്ലാം..
മഴവില്ലു വിരിഞ്ഞതു പോലെന്നാരു പറഞ്ഞു..
കളി ചൊല്ലും കുയിലാണോ
കുഴലൂതും കാറ്റാണോ
ആരാണീ കള്ളം ചൊല്ലിയതാരാണാവോ
ആരു പറഞ്ഞു ആരു പറഞ്ഞു
ഞാൻ കണ്ടത്
രാക്കനവാണെന്നാരു പറഞ്ഞു