തേരിറങ്ങും മുകിലേ
മഴത്തൂവലൊന്നു തരുമോ
നോവലിഞ്ഞ മിഴിയിൽ
ഒരു സ്നേഹ നിദ്രയെഴുതാൻ
ഇരുൾ മൂടിയാലുമെൻ കണ്ണിൽ
തെളിയുന്നു താരനിരകൾ
തേരിറങ്ങും മുകിലേ
മഴത്തൂവലൊന്നു തരുമോ
ഉറങ്ങാത്ത മോഹം തേടും
ഉഷസ്സിന്റെ കണ്ണീർത്തീരം
കരയുന്ന പൈതൽ പോലെ
കരളിന്റെ തീരാദാഹം
കനൽത്തുമ്പി പാടും പാട്ടിൽ കടം തീരുമോ
തേരിറങ്ങും മുകിലേ
മഴത്തൂവലൊന്നു തരുമോ