അങ്ങു വാന കോണില് മിന്നിനിന്നൊരമ്പിളി
അമ്പിക്കലക്കുള്ളില് ചോരകൺ മുയൽ
ഇങ്ങ് നീല തുരുത്തില് നീർ പരപ്പിൽ നിഴലിടും
അമ്പിളിക്കലക്കുള്ളില് ആമകുഞ്ഞനോ
ആമക്കുറുമ്പനന്ന് നെഞ്ചത്ത്
വെറ്റില ചെല്ലവുമായ്
താനേ വലിഞ്ഞു കേറീ തുരുത്തിൽ
എങ്ങോ പതുങ്ങിയല്ലോ
താരക്കൊളുത്തുള്ളൊരാ ചേലൊക്കും വെറ്റില ചെല്ലത്തിലോ
ഭൂമിയപ്പാടെ മൂടും അത്രയും വെറ്റിലയിട്ടു വെയ്ക്കാം
കുഞ്ഞിളം വാവേ കഥ കേട്ട് മെല്ലെ
മിഴി പൂട്ട് മാറിൻ ചൂടിൽ ഉറങ്ങ്... ഉറങ്ങ്..
പൊന്നേ തളരാതെ ഓമൽ ചിരിയോടെ
കൊഞ്ചി കളിയാടി വളര് വളര്
mmh mmm mmh mmm mmh mm
ഉറങ്ങ്... ഉറങ്ങ്..
mmh mmm mmh mmm mmh mm
ഉറങ്ങ്... ഉറങ്ങ്..
ആ ആ... ആ... ആ...
ഏ... ഏ.. ഏ.. ഏ..
നീ നടന്നു പോകുമാ നീണ്ടു നീണ്ട പാതയിൽ
കൈവിരൽ പിടിക്കുവാൻ കൂടെയാരിനീീീ...
ആ... ആ... ആ... ആ...
ആ... ആ... ആ... ആ...
ആ... ആ... ആ... ആ...
ആ... ആ... ആആ...
എതിരെ നിന്നതേതുമേ.. താനെയങ്ങു നീക്കുവാൻ
ചാലു തീർത്തുമെത്തുമേ നീരോഴുക്കുകൾ
തൊട്ട് തലോടിക്കൊണ്ട് കാറ്റില്ലേ നൊമ്പരം മാറ്റീടുവാൻ
ആകാശ നക്ഷത്രങ്ങൾ ദിക്കെല്ലാം തെറ്റാതെ കാട്ടിത്തരും
മൂടുന്നിരുട്ടകറ്റാൻ തീയെന്നും മുന്നിൽ തെളിഞ്ഞുണരും
നീയെന്ന വിത്തെടുത്ത് മണ്ണൊര് കാടാക്കി മാറ്റിത്തരും
കുഞ്ഞിളം വാവേ കഥ കേട്ട് മെല്ലെ മിഴി പൂട്ട്
മാറിൻ ചൂടിൽ ഉറങ്ങ് ഉറങ്ങ്
പൊന്നേ തളരാതെ ഓമൽ ചിരിയോടെ
കൊഞ്ചി കളിയാടി വളര് വളര്
ഉയർന്നു വാ ഉയർന്നു വാ
തടകളേ നീ ഉടച്ചു വാ
ഉയർന്നു വാ ഉയർന്നു വാ
ഉടലിനെ നീ ജയിച്ചു വാ