menu-iconlogo
logo

Aakasha Gopuram

logo
Paroles
ചിത്രം കളിക്കളം

ഗാനരചന കൈതപ്രം

സംഗീതം ജോണ്‍സണ്‍

പാടിയത് വേണുഗോപാല്‍

ആകാശ ഗോപുരം

പൊന്മണി മേടയായ്

അഭിലാഷ ഗീതകം സാഗരമായ്

ആകാശ ഗോപുരം

പൊന്മണി മേടയായ്

അഭിലാഷ ഗീതകം സാഗരമായ്

ഉദയരഥങ്ങൾ തേടി വീണ്ടും

മരതകരാഗ സീമയിൽ

സ്വർ‌ണ്ണപ്പറവ പാറി

നിറമേഘച്ചോലയിൽ

വർ‌ണ്ണക്കൊടികളാടി

തളിരോലക്കൈകളിൽ

ആകാശ ഗോപുരം

പൊന്മണി മേടയായ്

തീരങ്ങൾക്കു ദൂരേ

വെണ്മുകിലുകൾക്കരികിലായ്

അണയും തോറും

ആർദ്രമാകുമൊരു താരകം

തീരങ്ങൾക്കു ദൂരേ

വെണ്മുകിലുകൾക്കരികിലായ്

അണയും തോറും

ആർദ്രമാകുമൊരു താരകം

ഹിമ ജലകണം

കൺ കോണിലും

ശുഭ സൌരഭം അകതാരിലും

മെല്ലെ തൂവി

ലോലഭാവമാർന്ന നേരം

ആകാശ ഗോപുരം

പൊന്മണി മേടയായ്

സ്വപ്നാരണ്യമാകെ

കളമെഴുതുമീ തെന്നലിൽ

നിഴലാടുന്ന

കപട കേളിയൊരു നാടകം

സ്വപ്നാരണ്യമാകെ

കളമെഴുതുമീ തെന്നലിൽ

നിഴലാടുന്ന

കപട കേളിയൊരു നാടകം

കൺ മുകരുമീ പൂത്തിരളിനും

കര നുകരുമീ പൊന്‍ മണലിനും

അഭയം നൽകുമാർദ്ര

ഭാവനാ ജാലം

ആകാശ ഗോപുരം

പൊന്മണി മേടയായ്

അഭിലാഷ ഗീതകം സാഗരമായ്

ഉദയരഥങ്ങൾ തേടി വീണ്ടും

മരതകരാഗ സീമയിൽ

സ്വർ‌ണ്ണപ്പറവ പാറി

നിറമേഘച്ചോലയിൽ

വർ‌ണ്ണക്കൊടികളാടി

തളിരോലക്കൈകളിൽ

ആകാശ ഗോപുരം

പൊന്മണി മേടയായ്

Aakasha Gopuram par G.venugopal - Paroles et Couvertures