കല്ലിനുള്ളിലെ ഉറവയുണർന്നു
ലല്ലലമൊഴുകീ കുളിരരുവി
കല്ലിനുള്ളിലെ ഉറവയുണർന്നു
ലല്ലലമൊഴുകീ കുളിരരുവി
കല്ലുമലിയുന്ന പാട്ടു ചുരത്തുന്ന
ചെല്ലക്കുടവുമായ് വന്നാട്ടെ
കല്ലുമലിയുന്ന പാട്ടു ചുരത്തുന്ന
ചെല്ലക്കുടവുമായ് വന്നാട്ടെ
നിന്റെ പുള്ളോർക്കുടവുമായ് വന്നാട്ടെ
കാണാനഴകുള്ള
മാണിക്യക്കുയിലേ
കാടാറുമാസം കഴിഞ്ഞില്ലേ
അങ്കണത്തൈമണി
മാവിന്റെ കൊമ്പില്
പെൺകുയിലാളൊത്ത് വന്നാട്ടെ
നിന്റെ പെൺകുയിലാളൊത്ത് വന്നാട്ടെ
വന്നാട്ടെ വന്നാട്ടെ വന്നാട്ടെ
വന്നാട്ടെ വന്നാട്ടെ വന്നാട്ടെ
വന്നാട്ടെ വന്നാട്ടെ വന്നാട്ടെ
വന്നാട്ടെ വന്നാട്ടെ വന്നാട്ടെ