ഓർമ ചിരാതുകളെല്ലാം ..
ദീപം മങ്ങിയെരിഞ്ഞപ്പോൾ...
ചാരേ നിന്നു നോക്കും
മിഴിക്കോണിലൊരശ്രുബിന്ദു ...
ഓർമ ചിരാതുകളെല്ലാം ..
ദീപം മങ്ങിയെരിഞ്ഞപ്പോൾ...
ചാരേ നിന്നു നോക്കും
മിഴിക്കോണിലൊരശ്രുബിന്ദു ...
കുളിർ ചൂടാത്ത പൂവന സീമകളിൽ ...
പൂമഴ പെയ്യാത്ത തീരങ്ങളിൽ ..
പോകുമ്പോഴെൻ കാതിൽ വീണു
തേങ്ങുന്നെന്റെ മൊഴി ...
താനേ പൂവിട്ട മോഹം ..
മൂകം വിതുമ്പും നേരം ..
പാടുന്നു സ്നേഹ വീണയിൽ
ഒരു സാന്ദ്ര സംഗമ ഗാനം ..
ശാന്ത നൊമ്പരമായ്....