ശിശിരകാലമേഘമിഥുന രതിപരാഗമോ
അതോ ദേവരാഗമോ...
കുളിരില്‍ മുങ്ങുമാത്മദാഹമൃദുവികാരമോ
അതോ ദേവരാഗമോ...
ഇന്ദ്രിയങ്ങളില്‍ ശൈത്യനീലിമ...
സ്പന്ദനങ്ങളില്‍ രാസചാരുത...
മൂടല്‍മഞ്ഞല നീര്‍ത്തി ശയ്യകള്‍...
ദേവതാരുവില്‍ വിരിഞ്ഞു മോഹനങ്ങള്‍
ശിശിരകാലമേഘമിഥുന രതിപരാഗമോ
അതോ ദേവരാഗമോ...
കുളിരില്‍ മുങ്ങുമാത്മദാഹമൃദുവികാരമോ
അതോ ദേവരാഗമോ...
ആദ്യരോമഹര്‍ഷവും അംഗുലീയപുഷ്പവും
അനുഭൂതി പകരുന്ന മധുരം...
ആ ദിവാസ്വപ്നവും ആനന്ദബാഷ്പവും
കതിരിടും ഹൃദയങ്ങളില്‍...
മദനഗാനപല്ലവി ഹൃദയജീവരഞ്ജിനി
ഇതളിടുമീ നിമിഷങ്ങള്‍ ധന്യം ധന്യം
ശിശിരകാലമേഘമിഥുന രതിപരാഗമോ
അതോ ദേവരാഗമോ...
കുളിരില്‍ മുങ്ങുമാത്മദാഹമൃദുവികാരമോ
അതോ ദേവരാഗമോ...
ലോലലോലപാണിയാം കാലകനകതൂലിക
എഴുതുന്നൊരീ പ്രേമകാവ്യം...
ഈ നിശാലഹരിയും താരാഗണങ്ങളും
അലിയുമീ ഹൃദയങ്ങളില്‍...
ലയനരാഗവാഹിനി തരളതാളഗാമിനി
തഴുകിടുമീ നിമിഷങ്ങള്‍ ധന്യം ധന്യം
ശിശിരകാലമേഘമിഥുന രതിപരാഗമോ
അതോ ദേവരാഗമോ...
കുളിരില്‍ മുങ്ങുമാത്മദാഹമൃദുവികാരമോ
അതോ ദേവരാഗമോ...