ചെറു നിറനാഴിയിൽ
പൂക്കുല പോലെയെൻ
ഇടനെഞ്ചിൽ മോഹങ്ങൾ വിരിയവേ
കളഭ സുഗന്ധമായ്
പിന്നെയുമെന്നെ നിൻ
തുടുവർണ്ണ കുറിയായ് നീ ചാർത്തവേ
മുടിയിലെ മുല്ലയായ്
മനസ്സിലെ മന്ത്രമായ്
കതിരിടും ഓർമ്മയിൽ
കണിമണി കൊന്നയായ്
ഉള്ളിന്നുള്ളിൽ താനേ പൂക്കും
പൊന്നിൻ നക്ഷത്രം
ഓ വിണ്ണിൻ നക്ഷത്രം
ആരും..ആരും..
കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേൽ
ചുംബന കുങ്കുമം തൊട്ടു ഞാൻ
ചുംബന കുങ്കുമം തൊട്ടു ഞാൻ
മിഴികളിലിതളിട്ടു നാണം ഈ
മഴയുടെ ശ്രുതിയിട്ടു മൌനം
അകലേ........ മുകിലാ...യ്
നീയും ഞാനും പറന്നുയർന്നു
ഓ.... പറന്നുയർന്നു
ആരും..ആരും..
കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേൽ
ചുംബന കുങ്കുമം തൊട്ടു ഞാൻ
ചുംബന കുങ്കുമം തൊട്ടു ഞാൻ