menu-iconlogo
logo

Anuraga ganam pole

logo
Paroles
അനുരാഗഗാനംപോലേ.....

അഴകിന്റെ അലപോലേ....

ആരു നീ.... ?

ആരു നീ....ദേവതേ.. ?

അനുരാഗഗാനംപോലേ....

അഴകിന്റെ അലപോലേ....

ആരു നീ.... ?

ആരു നീ....ദേവതേ.. ?

മലരമ്പന്‍ വളര്‍ത്തുന്ന

മന്ദാരവനികയില്‍

മധുമാസം വിരിയിച്ച

മലരാണോ... ?

മലരമ്പന്‍ വളര്‍ത്തുന്ന

മന്ദാരവനികയില്‍

മധുമാസം വിരിയിച്ച

മലരാണോ... ?

മഴവില്ലിന്‍ നാട്ടിലെ

കന്യകള്‍ ചൂടുന്ന

മഴവില്ലിന്‍ നാട്ടിലെ

കന്യകള്‍ ചൂടുന്ന

മരതകമാണിക്യമണിയാണോ...?

അനുരാഗഗാനംപോലേ....

അഴകിന്റെ അലപോലേ....

ആരു നീ.... ?

ആരു നീ....ദേവതേ.. ?

പൂമണിമാരന്റെ

മാനസക്ഷേത്രത്തില്‍

പൂജക്കുവന്നൊരു

പൂവാണോ...?

പൂമണിമാരന്റെ

മാനസക്ഷേത്രത്തില്‍

പൂജക്കുവന്നൊരു

പൂവാണോ...?

കനിവോലുമീശ്വരന്‍

അഴകിന്റെ പാലാഴി

കനിവോലുമീശ്വരന്‍

അഴകിന്റെ പാലാഴി

കടഞ്ഞുകടഞ്ഞെടുത്ത

അമൃതാണോ...?

അനുരാഗഗാനംപോലേ...

അഴകിന്റെ അലപോലേ....

ആരു നീ.... ?

ആരു നീ....ദേവതേ.. ?