തേങ്ങാപ്പൂളും കൊക്കിലൊതുക്കീ
കാക്കക്കറുമ്പിയെ പോലെ
അമ്പിളി കൊത്തും കൊണ്ടു നടക്കണ്
ആതിരരാവു മേലേ
തിരുവാതിര രാവു മേ..ലേ..
തേങ്ങാപ്പൂളും കൊക്കിലൊതുക്കീ
കാക്കക്കറുമ്പിയെ പോലെ
അമ്പിളി കൊത്തും കൊണ്ടു നടക്കണ്
ആതിരരാവു മേലേ
തിരുവാതിര രാവു മേലേ...
കറയറ്റ പൈമ്പാല്.
കന്നിനിലാ പാല്
കറയറ്റ പൈമ്പാല്
കന്നിനിലാ പാല്
കോരിക്കുടിക്കാൻ തോന്നണു
കോരിക്കുടിക്കാൻ തോന്നണു
മുറ്റത്തെ മുല്ലയിൽ മൂവന്തിചില്ലയിൽ
മുന്നാഴി സ്വപ്നങ്ങൾ പൂക്കണു..
ഹായ് ഹായ് പൂക്കണ്.
തേങ്ങാപ്പൂളും കൊക്കിലൊതുക്കീ
കാക്കക്കറുമ്പിയെ പോലെ
അമ്പിളി കൊത്തും കൊണ്ടു നടക്കണ്
ആതിരരാവു മേലേ
തിരുവാതിര രാവു മേ..ലേ..