മിന്നാമിന്നും തൂലാമിന്നല്‍
മിന്നാരം ഞാന്‍ കോര്‍ക്കാം
വിയർത്തിരിക്കുമ്പം വീശിത്തണുക്കാന്‍
മേഘ വിശറിയുണ്ടാക്കാം
മൂന്നാറിലെ മൂവന്തിയില്‍
മുത്താരമായ് മാറാം
മുല്ലനിലാവത്ത് മിന്നുമരുവിയാല്‍
മുത്തരഞ്ഞാണം തീര്‍ക്കാം
നിന്നോടു മിണ്ടില്ല ഞാന്‍
നിന്നോടു കൂട്ടില്ല ഞാന്‍
നിന്നോടു മിണ്ടില്ല ഞാന്‍
നിന്നോടു കൂട്ടില്ല ഞാന്‍
കരളിലെ കള്ളൻ നീയല്ലേ....
പിണങ്ങാനെന്താണെന്താണു എന്താണ്
മയങ്ങാനെന്താണെന്താണ് എന്താണ്
എന്റെ എല്ലാമെല്ലാം അല്ലേ
എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ
നിന്റെ കാലിലെ കാണാ പാദസരം
ഞാനല്ലേ ഞാനല്ലേ
നിന്റെ മാറിലെ മായാ
ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ