വെണ്ണിലാ ചന്ദന കിണ്ണം
പുന്നമട കായലിൽ വീണേ
കുഞ്ഞിളം കയ്യിൽ മെല്ലെ
കോരിയെടുക്കാൻ വാ..
മുണ്ടകൻ കൊയ്ത്ത്തു കഴിഞ്ഞു
ആറ്റകിളി പോകും നേരം
മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ..
കാലി മേയ്യുന്ന പുല്ലാനി കാട്ടിൽ
കണ്ണി മാങ്ങ കടിച്ചു നടക്കാം
കാറ്റിൻ പാദസരങ്ങൾ കിലുക്കാം
കുന്നി മഞ്ചാടി കുന്നിലേറാം
പിന്നിൽ വന്നു കണ്ണ് പൊത്താം
കണ്ടുവെന്നു കള്ളം ചൊല്ലാം
കാണാത്ത കഥകളിലെ രാജാവും രാണിയുമാകാം
ഓണ വില്ലും കൈകളിലേന്തി ഉഞ്ഞാലാടാം
പീലി നീട്ടുന്ന കോല മയിലാം
മുകിലോടുന്ന മേട്ടിലോളിക്കാം
സ്വർണ മീനായ് നീന്തി തുടിക്കാം
വഞ്ചി പാട്ടിന്റെ വിള്ളിലേറാം
വെണ്ണിലാ ചന്ദന കിണ്ണം
പുന്നമട കായലിൽ വീണേ
കുഞ്ഞിളം കയ്യിൽ മെല്ലെ
കോരിയെടുക്കാൻ വാ..
മുണ്ടകൻ കൊയ്ത്ത്തു കഴിഞ്ഞു
ആറ്റകിളി പോകും നേരം
മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ..