സാഗരങ്ങളെ പാടി ഉണർത്തിയ
സാമ ഗീതമേ സാമ സംഗീതമേ ഹൃദയ
സാഗരങ്ങളെ പാടി പാടി ഉണർത്തിയ
സാമ ഗീതമേ സാമ സംഗീതമേ
സാഗരങ്ങളേ...
പോരൂ നീയെൻ ലോലമാമീ ഏകതാരയിൽ
ഒന്നിളവേൽക്കു ഒന്നിളവേൽക്കു
ആ... സാഗരങ്ങളെ പാടി ഉണർത്തിയ
സാമ ഗീതമേ സാമ സംഗീതമേ
ഹൃദയ സാഗരങ്ങളെ
പിന്നിലാവിന്റെ പിച്ചകപൂക്കൾ
ചിന്നിയ ശയ്യാതലത്തിൽ
പിന്നിലാവിന്റെ പിച്ചകപൂക്കൾ
ചിന്നിയ ശയ്യാതലത്തിൽ
കാതരയാം ചന്ദ്രലേഖയും
ഒരു ശോണരേഖയായ് മായുമ്പോൾ
വീണ്ടും തഴുകി തഴുകി ഉണർത്തും
സ്നേഹ സാന്ദ്രമാം ഏതു കരങ്ങൾ
ആ... സാഗരങ്ങളെ പാടി ഉണർത്തിയ
സാമ ഗീതമേ സാമ സംഗീതമേ
ഹൃദയ സാഗരങ്ങളെ
കന്നിമണ്ണിന്റെ ഗന്ധമുയർന്നു
തെന്നൽ മദിച്ചുപാടുന്നു
കന്നിമണ്ണിന്റെ ഗന്ധമുയർന്നു
തെന്നൽ മദിച്ചുപാടുന്നു
ഈ നദിതൻ മാറിലാരുടെ കൈവിരൽ
പാടുകൾ ഉണരുന്നു
പോരൂ തഴുകി തഴുകി ഉണർത്തൂ
മേഘരാഗമെൻ ഏകതാരയിൽ
ആ... സാഗരങ്ങളെ പാടി ഉണർത്തിയ
സാമ ഗീതമേ സാമ സംഗീതമേ
ഹൃദയ സാഗരങ്ങളെ പാടിപാടി ഉണർത്തിയ
സാമ ഗീതമേ സാമ സംഗീതമേ
സാഗരങ്ങളെ...