menu-iconlogo
huatong
huatong
avatar

Vellichilankayaninjum Kondoru

K. J. Yesudashuatong
pitchou77huatong
Paroles
Enregistrements
വെള്ളിച്ചിലങ്കയണിഞ്ഞും കൊണ്ടൊരു പെണ്ണ്

വള്ളുവനാടന്‍ പെണ്ണ്

എന്റെ വള്ളിക്കുടിലിന്നുള്ളിലിന്നലെ

വിരുന്നു വന്നു വെറുതെ വിരുന്നു വന്നു

വെള്ളിച്ചിലങ്കയണിഞ്ഞും കൊണ്ടൊരു പെണ്ണ്

വള്ളുവനാടന്‍ പെണ്ണ്

എന്റെ വള്ളിക്കുടിലിന്നുള്ളിലിന്നലെ

വിരുന്നു വന്നു വെറുതെ വിരുന്നു വന്നു

കാതിലോല തക്കയണിഞ്ഞ്

കല്ലുമാല മാറിലണിഞ്ഞ് ഓ..ഓ..

കാതിലോല തക്കയണിഞ്ഞ്

കല്ലുമാല മാറിലണിഞ്ഞ്

കന്നിമണ്ണില്‍ കാല്‍നഖം കൊണ്ടവള്‍

കളം വരച്ചു ഓ..ഓ..കളം വരച്ചു

വെള്ളിച്ചിലങ്കയണിഞ്ഞും കൊണ്ടൊരു പെണ്ണ്

വള്ളുവനാടന്‍ പെണ്ണ്

എന്റെ വള്ളിക്കുടിലിന്നുള്ളിലിന്നലെ

വിരുന്നു വന്നു വെറുതെ വിരുന്നു വന്നു

നാണമെങ്ങും പൊട്ടി വിരിഞ്ഞു

നാവില്‍ നിന്നും മുത്തു കൊഴിഞ്ഞു ഓ..ഓ..

നാണമെങ്ങും പൊട്ടി വിരിഞ്ഞു

നാവില്‍ നിന്നും മുത്തു കൊഴിഞ്ഞു

കരളിന്നുള്ളില്‍ കണ്‍മുന കൊണ്ടവള്‍

കവിത കുറിച്ചു ഓ...കവിത കുറിച്ചു

വെള്ളിച്ചിലങ്കയണിഞ്ഞും കൊണ്ടൊരു പെണ്ണ്

വള്ളുവനാടന്‍ പെണ്ണ്

എന്റെ വള്ളിക്കുടിലിന്നുള്ളിലിന്നലെ

വിരുന്നു വന്നു വെറുതെ വിരുന്നു വന്നു

കാറ്റു വന്ന് കിക്കിളി കൂട്ടി

കാട്ടുകൈത കണ്ണുകള്‍ പൊത്തി

മാന്‍കിടാവേ നീ മാത്രമെന്തിനു

മറഞ്ഞു നിന്നു എന്തേ മറഞ്ഞു നിന്നു

വെള്ളിച്ചിലങ്കയണിഞ്ഞും കൊണ്ടൊരു പെണ്ണ്

വള്ളുവനാടന്‍ പെണ്ണ്

എന്റെ വള്ളിക്കുടിലിന്നുള്ളിലിന്നലെ

വിരുന്നു വന്നു വെറുതെ വിരുന്നു വന്നു

Davantage de K. J. Yesudas

Voir toutlogo

Vous Pourriez Aimer