തുറയുണരുമ്പോള്‍ മീന്‍വലകളുലയുമ്പോള്‍
തരിവളയിളകും തിരയില്‍ നിന്‍ മൊഴികേള്‍ക്കെ
ചെന്താരകപ്പൂവാടിയില്‍
താലം വിളങ്ങി........
ഏഴാം കടല്‍ത്തീരങ്ങളില്‍
ഊഞ്ഞാലൊരുങ്ങി.........
രാവിന്‍ ഈണവുമായ്.....
ആരോ പാടുമ്പോള്‍.....
ഒരുവെണ്‍മുകിലിനു മഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെന്‍ അഴകേ...
അഴകേ നിന്‍മിഴിനീര്‍മണിയീ
കുളിരില്‍ തൂവരുതേ
കരളേ നീയെന്റെ കിനാവില്‍
മുത്തുപൊഴിക്കരുതേ.