ആഷാഢം മയങ്ങി നിൻ മുകിൽവേണിയിൽ
ആകാശം തിളങ്ങി നിൻ നയനങ്ങളിൽ..
രാഗം നിൻ അധരത്തിൽ തപസ്സിരുന്നു..
അനുരാഗമെൻ മനതാരിൽ തുടിച്ചുയർന്നു.....
ആഷാഢം മയങ്ങി നിൻ മുകിൽവേണിയിൽ
ആകാശം തിളങ്ങി നിൻ നയനങ്ങളിൽ..
രാഗം നിൻ അധരത്തിൽ തപസ്സിരുന്നു..
അനുരാഗമെൻ മനതാരിൽ തുടിച്ചുയർന്നു.....
ആഷാഢം മയങ്ങി നിൻ മുകിൽവേണിയിൽ
അംഗനാ ലാവണ്യ വർണ്ണങ്ങൾ കടം വാങ്ങും
ആരണ്യപ്പൂവിനങ്ങൾ മദം മറന്നൂ..
നിറവും മണവും മധുവും നിന്നിലെ...
നിത്യവസന്തം തൻ നിധികളാക്കി..
എന്നെയാ നിധികാക്കും
ദേവനാക്കി.. ദേവനാക്കി......
ആഷാഢം മയങ്ങി നിൻ മുകിൽവേണിയിൽ..
സുന്ദരീഹൃദയത്തിൻ സങ്കൽപ്പം കടംവാങ്ങും
ശൃംഗാര പാലരുവി ലയം മറന്നു..
തളയും വളയും മണികളും നിന്നിലെ..
നൃത്തസോപാനം തൻ നിധികളാക്കി…
എന്നെയാ നർത്തന ഗാനമാക്കി.. ഗാനമാക്കി……
ആഷാഢം മയങ്ങി നിൻ മുകിൽവേണിയിൽ..
ആകാശം തിളങ്ങി നിൻ നയനങ്ങളിൽ..