ചിത്രം പല്ലവി
രചന പരത്തുള്ളി രവീന്ദ്രന്‍
സംഗീതം കണ്ണൂര്‍ രാജന്‍
പാടിയത് യേശുദാസ്
ദേവീ ക്ഷേത്ര നടയില്‍
ദീപാരാധന വേളയില്‍
ദേവീ ക്ഷേത്ര നടയില്‍
ദീപാരാധന വേളയില്‍
ദീപസ്തംഭം തെളിയിച്ചു നില്‍ക്കും
ദേവികേ നീയൊരു കവിത
തൃസന്ധ്യ എഴുതിയ കവിത
ദേവീ ക്ഷേത്ര നടയില്‍
ദീപാരാധന വേളയില്‍
ആലിലത്തട്ടിലൊരായിരം പൂവുമായ്
ആരാധനയ്ക്കായ് വന്നവളേ
അതിലൊരു തുളസിക്കതിര്‍ നിന്‍റെ മുടിയില്‍
അറിയാതെ ഞാനൊന്നണിയിക്കട്ടേ
ദേവീ ക്ഷേത്ര നടയില്‍
ദീപാരാധന വേളയില്‍
ആവണിത്തെന്നല്‍പോലെന്‍മനോവാടിയില്‍
ആത്മസഖീ നീ ഒഴുകി വരൂ
തളിരില കൈയ്യാല്‍ തഴുകും നേരം
അനുഭൂതിയില്‍ ഞാനലിഞ്ഞു ചേരും
ദേവീ ക്ഷേത്ര നടയില്‍
ദീപാരാധന വേളയില്‍
ദീപസ്തംഭം തെളിയിച്ചു നില്‍ക്കും
ദേവികേ നീയൊരു കവിത
തൃസന്ധ്യ എഴുതിയ കവിത