കേരളം.
കേളിക്കൊട്ടുയരുന്ന കേരളം
കേളീ കദംബം പൂക്കും കേരളം
കേര കേളീ സദനമാം എൻ കേരളം
കേരളം..കേരളം...
കേളിക്കൊട്ടുയരുന്ന കേരളം
കേളീ കദംബം പൂക്കും കേരളം
കേര കേളീ സദനമാം എൻ കേരളം
പൂവണി പൊന്നും ചിങ്ങ പൂവിളി കേട്ടുണരും
പുന്നെല്ലിൻ പാടത്തിലൂടെ
മാവേലി മന്നന്റെ മാണിക്ക്യ തേര് വരും
മാനസ പൂക്കളങ്ങലാടും.... ആടും ..
കേരളം...കേരളം
കേളിക്കൊട്ടുയരുന്ന കേരളം
കേളീ കദംബം പൂക്കും കേരളം
കേര കേളീ സദനമാം എൻ കേരളം