ഒന്നിനുമല്ലാതെ എന്തിനോ വേണ്ടി നാം
എന്നോ ഒരു നാളിലൊന്നു ചേർന്നു..
ഒന്നിനുമല്ലാതെ എന്തിനോ വേണ്ടി നാം
എന്നോ ഒരു നാളിലൊന്നു ചേർന്നു..
ഒരിക്കലുമകലരുതേ എന്നാശിച്ചു
ഹൃദയത്തിൽ ആയിരം
ചോദ്യങ്ങൾ ഇനിയും
അറിയാതെ പറയാതെ ബാക്കി വെച്ചു
നമ്മളെല്ലാ പ്രതീക്ഷയും പങ്കുവെച്ചു
ഓർമയില്ലേ നിനക്കോർമ്മയില്ലേ....
ഓർമ്മക്കായ് ഇനിയൊരു
സ്നേഹഗീതം
ആദ്യമായ് പാടുമെൻ
ആത്‌മഗീതം
നിനക്കായ് കരുതിയൊരിഷ്ടഗീതം
രാഗ സാന്ദ്രമാം ഹൃദയഗീതം
എൻ പ്രാണനിൽ പിടയുന്ന വർണ്ണഗീതം...
നിനക്കായ്...
ആദ്യമായ്...
ഓർമ്മക്കായ് ഇനിയൊരു സ്നേഹഗീതം..