ചെമ്പഴുക്ക തൊട്ടെടുത്ത്
അമ്പലം പൂട്ടുന്നതാര്..
ചെമ്പരത്തി കാമ്പു കൊണ്ട്
അമ്പു കുലയ്ക്കണതാര്
അങ്ങു തൊട്ടേ ഇങ്ങു തൊട്ടേ
അക്കുത്തിക്കു തൊടുമാരാ.
തു വെളിച്ചം ചാരിവീണ
മാമല ഞാനൊന്നു കണ്ടേ
ചെന്തമിഴിൻ തേൻ കുടഞ്ഞെ
പൂങ്കുയിൽ പാടുന്ന കേട്ടേ...
എന്തോരു ചേലാണു,
നെഞ്ചിലു നേരാണു
എന്റെ കിനാവാണു,
എന്തിനും നീയാണു
ഉം......... ഉം.........
ഉം......... ഉം.........
ഉം......... ഉം.........
ഉം.........ഉം.........ഉം.........ഉം.........
കണ്മണി പൂവേ കണ്ണാടി പൂവേ, കണിപ്പൂവേ
മുറ്റമിതാകേ പൂത്തു നിന്നാട്ടേ,
പുഞ്ചിരി കാറ്റേ, പാറും പൂമ്പാറ്റേ കുരുന്നാറ്റേ
ചക്കര മാവിൽ ചാഞ്ഞിരുന്നാട്ടെ
കിളിപ്പൂമകളേ, നീയലിയും
പൂന്തണലാണ്,...
ഇലകുമ്പിളിലായ്,പെയ്തുതരും, തേൻകുടമാണു..
അലിവോടെ തൊടും, സാന്ത്വനമാണ്....
ഇതിലേവാ,... ഇതിലേവാ,....
കനവിലെ....ചിറകുമായി,......
പകലിലെ.......വഴികളിൽ,.....
വെയില് പോൽ അലയുവാൻ....
കണ്മണിപൂവേ, കണ്ണാടിപ്പൂവേ, കണിപ്പൂവേ
മുറ്റമിതാകേ പൂത്തു നിന്നാട്ടേ......
(Interlude.)
മുറ്റത്തൊരുകോണിൽ പച്ചപ്പനമ്പായിൽ,
ഇഷ്ടക്കുരുമ്പോടെ, ചേർന്നിരിക്കാം
മുത്തുകല മാനേ തെറ്റി പിണങ്ങാതെ,
മുത്തുമിഴിയോടെ ഞാൻ ഇരിക്കാം...
ഒരു ദളം പോലെ......,
ഇരുമനം ചേരും....
മണിക്കുഞ്ഞോളങ്ങൾ,..
.മഴവില്ലായി മാറും...
ഇമചിമ്മ വാനം,
ഇതുകണ്ടേ നിൽക്കും
മണിക്കുടിലിൻ ചുമരുകളിൽ, നിറംകുടഞ്ഞൊന്നു ചിരിക്കും...
എന്തോരു ചേലാണു,...
നെഞ്ചിലു നേരാണു....
കണ്മണി പൂവേ, കണ്ണാടിപ്പൂവേ, കണിപ്പൂവേ
മുറ്റമിതാക്കേ പൂത്തു നിന്നാട്ടേ...
ഗമപപ- ധപ - ഗമപപ -ധപ
ഗമപപ- മപധധ- സ - നിസനി- ധപ
ഗമ പപ- ഗപ - ഗമപപ - സപ
ഗമപപ -മപധധ- പധപമഗരി മഗരിസ നിരിസ
(Music)
കന്നിപ്പകലോരോ മിന്നിപ്പറന്നീടാൻ
വെള്ളിച്ചെറുമേഘം തേര് ഒരുക്കി
പമ്മിചിണുങ്ങീടും ചെല്ലചെറുകൂട്ടം
ഒന്നിച്ചതിൽ നാട്ടുപാത യേറീ.....
പുതുമലർ കാലം വിരൽ തൊടും നേരം
ഇട നെഞ്ചോരം നിൻ മിടിപ്പെന്തേ കൂടും..
അതിരില്ലാതൻപിൻ മഴ മെല്ലേ ചാറും
ഇളം വെയിലും വഴിയരികിൽ
മിഴിയിറുക്കി ചെന്നൊളിക്കും..
എന്റെ കിനാവാണ്
എന്തിനും നീയാണ്
കണ്മണിപൂവേ, കണ്ണാടിപ്പൂവേ, കണിപ്പൂവേ
മുറ്റമിതാകേ പൂത്തു നിന്നാട്ടേ
പുഞ്ചിരി കാറ്റേ, പാറും പൂമ്പാറ്റേ കുരുന്നാറ്റേ
ചക്കര മാവിൽ ചാഞ്ഞിരുന്നാട്ടെ
കിളിപ്പൂമകളേ, നീയലിയും, പൂന്തണലാണ്..
ഇലകുമ്പിളിലായ്, പെയ്തുതരും, തേൻകുടമാണു...
അലിവോടെ തൊടും, സാന്ത്വനമാ.. ണ്
ഇതിലേവാ, ഇതിലേവാ,
കനവിലെ..ചിറകുമായ്...
പകലിലെ..വഴികളിൽ,... വെയിലു പോൽ.. അലയുവാൻ.....