അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ
എന്ത് പരിഭവം മെല്ലെയോതി വന്നുവോ
കല്വിളക്കുകൾ പാതി മിന്നി നിൽക്കവേ
എന്ത് നൽകുവാൻ എന്നെ കാത്ത് നിന്ന് നീ
ത്രിപ്രസാദവും മൗന ചുംബനങ്ങളും
പങ്കുവെക്കുവാൻ ഓടി വന്നതാണ് ഞാൻ
രാഗ ചന്ദനം നിന്റെ നെറ്റിയിൽ തൊടാൻ
ഗോപ കന്യയായ് ഓടി വന്നതാണ് ഞാൻ
അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ
എന്ത് പരിഭവം മെല്ലെയോതി വന്നുവോ
അഗ്നിസാക്ഷിയായ് ഇല താലി ചാർത്തിയെൻ
ആദ്യാനുരാഗം ധന്യമാകും
മന്ത്രകോടിയിൽ ഞാൻ മുടി നിൽക്കവേ
ആദ്യാഭിലാഷം സഫലമാകും
നാലാളറിയേ കൈ പിടിക്കും
തിരു നാടക ശാലയിൽ ചേർന്ന് നിൽക്കും
നാലാളറിയേ കൈ പിടിക്കും
തിരു നാടക ശാലയിൽ ചേർന്ന് നിൽക്കും
യമുനാ നദിയായ് കുളിരിലയിലാകും നിനവിൽ
അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ
എന്ത് പരിഭവം മെല്ലെയോതി വന്നുവോ
ഈറനോടെ എന്നും കൈ വണങ്ങുമെൻ
നിര്മാല്യ പുണ്യം പകർന്നു തരാം
ഏറെ ജന്മമായ് ഞാൻ നോമ്പ് നോൽക്കുമെൻ
കൈവല്യമെല്ലാം കാഴ്ച വെക്കാം
വെളീ പെണ്ണായി നീ വരുമ്പോൾ
നെല്ലോല കുടയിൽ ഞാൻ കൂട്ടു നിൽക്കാം
വെളീ പെണ്ണായി നീ വരുമ്പോൾ
നെല്ലോല കുടയിൽ ഞാൻ കൂട്ടു നിൽക്കാം
തുളസീ ദളമായ് തിരുമലര്തികളിൽ വീണെൻ
അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ
എന്ത് പരിഭവം മെല്ലെയോതി വന്നുവോ
കല്വിളക്കുകൾ പാതി മിന്നി നിൽക്കവേ
എന്ത് നൽകുവാൻ എന്നെ കാത്ത് നിന്ന് നീ
ത്രിപ്രസാദവും മൗന ചുംബനങ്ങളും
പങ്കുവെക്കുവാൻ ഓടി വന്നതാണ് ഞാൻ
രാഗ ചന്ദനം നിന്റെ നെറ്റിയിൽ തൊടാൻ
ഗോപ കന്യയായ് ഓടി വന്നതാണ് ഞാൻ