അഗ്നിസാക്ഷിയായ് ഇലത്താലിചാര്‍ത്തിയെന്‍
ആദ്യാനുരാഗം ധന്യമാകും
മന്ത്രകോടിയില്‍ ഞാന്‍ മൂടി
നില്‍ക്കവേ ആദ്യാഭിലാഷം സഫലമാകും
നാലാളറിയേ കൈപിടിക്കും
തിരുനാടകശാലയില്‍ ചേര്‍ന്നു നില്‍ക്കും
നാലാളറിയേ കൈപിടിക്കും
തിരുനാടകശാലയില്‍ ചേര്‍ന്നു നില്‍ക്കും
യമുനാ നദിയായ് കുളിരലയിളകും നിനവില്‍
അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ
എന്തു പരിഭവം മെല്ലെയോതിവന്നുവോ
കല്‍വിളക്കുകള്‍ പാതിമിന്നി നില്‍ക്കവേ
എന്തു നല്‍കുവാനെന്നെ കാത്തു നിന്നു നീ
തൃപ്രസാദവും മൗന ചുംബനങ്ങളും
പങ്കുവെക്കാനോടി വന്നതാണു ഞാന്‍
രാഗചന്ദനം നിന്റെ നെറ്റിയില്‍ തൊടാന്‍
ഗോപകന്യയായോടി വന്നതാണു ഞാന്‍