മിനുങ്ങും മിന്നാമിനുങ്ങേ
മിന്നി മിന്നി തേടുന്നതാരേ
വരുമോ ചാരെ നിന്നച്ഛൻ
മിനുങ്ങും മിന്നാമിനുങ്ങേ
മിന്നി മിന്നി തേടുന്നതാരേ
വരുമോ ചാരെ നിന്നച്ഛൻ
നെറുകിൽ തൊട്ടു തലോടീ
കഥകൾ പാടിയുറക്കാൻ
വരുമോ ചാരെ നിന്നച്ഛൻ
പുതു കനവാൽ മഷിയെഴുതി
മിഴികളിലാദ്യം
ചിറകുകളിൽ കിലുകിലുങ്ങും
തരിവളയേകി
കുഞ്ഞിച്ചുണ്ടിൽ പൊന്നും തേനും
തന്നൂ മാമൂട്ടി
പിച്ച പിച്ച വെക്കാൻ കൂടെ
വന്നൂ കൈനീട്ടി …
മിനുങ്ങും മിന്നാമിനുങ്ങേ
മിന്നി മിന്നി തേടുന്നതാരേ
വരുമോ ചാരെ നിന്നച്ഛൻ
വരുമോ ചാരെ നിന്നച്ഛൻ
കാതോന്നു കുത്തീട്ടു മാണിക്യക്കല്ലിന്റെ
കമ്മലിടും നേരം
തേങ്ങല് മാറ്റുവാൻ തോളത്തെടുത്തിട്ടു
പാട്ടും പാടീലെ
താരകം തന്നൊരു മോതിരം കൊണ്ട് നിൻ
കുഞ്ഞിളം നാവിന്മേൽ
തൂകിയൊരക്ഷരം ചൊല്ലിത്തരില്ലേയെൻ
മിന്നാമിന്നീ നീ
പകലിറവാകെ ഒരു നിഴലായി
കാലൊന്നു തെന്നീടുമ്പോൾ
എന്നച്ഛൻ കാവലിനെത്തുകില്ലേ
കോരിയെടുക്കും തോറും നിറയുന്ന
സ്നേഹത്തിന് ചോലയല്ലേ..
മിനുങ്ങും മിന്നാമിനുങ്ങേ
മിന്നി മിന്നി തേടുന്നതാരേ
വരുമോ ചാരെ നിന്നച്ഛൻ
പുത്തനുടുപ്പിട്ട് പൊട്ടു തൊടീച്ചിട്ട്
നിന്നെയുറക്കീല്ലേ
പള്ളിക്കൂടത്തിന്റെ ഇല്ലിപ്പടി വരെ
കൂടെ നിന്നീലെ…
നീ ചിരിക്കുംനേരം അച്ഛന്റെ കണ്ണില്
ചിങ്ങനിലാവല്ലേ
നീയൊന്നു വാടിയാൽ ആരാരും കാണാതെ
നെഞ്ചം വിങ്ങില്ലേ…
മണിമുഖിലോളം മകൾ വളർന്നാലും
അച്ഛന്റെ ഉള്ളിലെന്നും അവളൊരു
താമരതുമ്പിയല്ലേ
ചെല്ലക്കുറുമ്പു കാട്ടി ചിണുങ്ങുന്ന
ചുന്ദരിവാവയല്ലേ
മിനുങ്ങും മിന്നാമിനുങ്ങേ
മിന്നി മിന്നി തേടുന്നതാരേ
വരുമോ ചാരെ നിന്നച്ഛൻ
പുതു കനവാൽ മഷിയെഴുതി
മിഴികളിലാദ്യം
ചിറകുകളിൽ കിലുകിലുങ്ങും
തരിവളയേകി
കുഞ്ഞിച്ചുണ്ടിൽ പൊന്നും തേനും
തന്നൂ മാമൂട്ടി
പിച്ച പിച്ച വെക്കാൻ കൂടെ
വന്നൂ കൈനീട്ടി …