അവൻ വരുമ്പോൾ നെഞ്ചിൻ മതിലകത്ത്
മായിക ദീപം ഞാൻ കൊളുത്തി
നിനക്കിരിക്കാൻ എന്റെ മടിത്തടത്തിൽ
അരിമുല്ലപ്പൂക്കൾ ഞാൻ വിരിച്ചു
ഓ..ഗന്ധർവ്വൻ നിൻ കൈയിലെ
മണിവീണക്കമ്പികൾ
മന്ത്രിക്കും നിൻ പാട്ടിലെ
മധുരാഗത്തുള്ളികൾ
ഓ....
ഓ....
എനിക്കുള്ളതല്ലേ........
കാനനക്കുയിലിനു കാതിലിടാനൊരു
കാൽപ്പവൻ പൊന്നു തരാം ഞാൻ
കനക നിലാവേ കൈയിലിടാനൊരു
മോതിരക്കല്ലു തരാമോ
മാരനവൻ വരും മംഗല്യനാളിൽ
പെണ്ണിനു മെയ് മിനുങ്ങാൻ
ഓ..മാരനവൻ വരും മംഗല്യനാളിൽ
പെണ്ണിനു മെയ്മിനുങ്ങാൻ....
കാനനക്കുയിലിന് കാതിലിടാനൊരു
കാൽപ്പവൻ പൊന്നു തരാം ഞാൻ
കനക നിലാവെ...
കൈയിലിടാനൊരു...
മോതിരക്കല്ലു തരാം ഞാൻ...