കതിവന്നൂർ പുഴയോരം കതിരാടും പാടത്ത്
പൂമാലപ്പെണ്ണിനെ കണ്ടോ
കണിമഞ്ഞൾ കുറിയോടെ ഇളമഞ്ഞിൻ കുളിരോടെ
അവനെന്നെ തേടാറുണ്ടോ
ആ പൂങ്കവിൾ വാടാ..റുണ്ടോ
ആരോമലീ
ആതിരാ രാത്രിയിൽ അരികെ വരു
നീലക്കുയിലേ ചൊല്ലൂ മാരിക്കിളിയേ ചൊല്ലൂ
നീയെന്റെ മാരനെ കണ്ടോ
തങ്കത്തേരിൽ വന്നെൻ
മാറിൽ പടരാനിന്നെൻ
പുന്നാര തേൻകുടം വരുമോ
മുത്തിച്ചുവപ്പിക്കാൻ കോരിത്തരിപ്പിക്കാൻ
എത്തുമെന്നോ കള്ളനെത്തുമെന്നോ
മുത്തിച്ചുവപ്പിക്കാൻ കോരിത്തരിപ്പിക്കാൻ
എത്തുമെന്നോ തോഴിയെത്തുമെന്നോ
നീലക്കുയിലെ ചൊല്ലു
മാരികിളിയെ ചൊല്ലു
നീയെൻറെ മാരനെ കണ്ടോ