നീലാകാശ താരാജാലം ചൂഡാ
രത്നം ചാർത്തീ നിന്നെ
സന്ധ്യാരാഗം പൊന്നിൽ പൊതിഞ്ഞൂ
നീലാകാശ താരാജാലം ചൂഡാ
രത്നം ചാർത്തീ നിന്നെ
സന്ധ്യാരാഗം പൊന്നിൽ പൊതിഞ്ഞൂ
വൈശാഖ തിങ്കൾ വെച്ചൂ ദീപാഞ്ജലി
നീഹാരം നെഞ്ചിൽ പെയ്തു നീലാംബരി
മധുര മധുരമൊരു ശ്രുതിയിലലിയുമെന്റെ
ഹൃദയമുരളിയുണരാൻ
കനവിൽ വിരിയുമൊരു കനക വരദമുദ്ര
പ്രണയ മുകുളമണിയൻ
മനസ്സിൽ മിഥുന മഴ പൊഴിയുമഴകിലൊരു
മയിലിൻ അലസ ലാസ്യം
ഹരിത വനിയിലൊരു ഹരിണ
യുവതിയുടെ പ്രണയ ഭരിത ഭാവം
സ്വരകലികയിലൂടെ
ശ്രുതിലയ സുഖമോടേ
ഗന്ധർവ സംഗീതം
മംഗളരാഗമുതിർന്നുണരുന്നൂ
രാധേ നിൻ ശ്രീ പാദം ചഞ്ചലമാകുന്നു
മനസ്സിൽ മിഥുന മഴ പൊഴിയുമഴകിലൊരു
മയിലിൻ അലസ ലാസ്യം
ഹരിത വനിയിലൊരു ഹരിണ
യുവതിയുടെ പ്രണയ ഭരിത ഭാവം