ചെമ്പകവല്ലികളിൽ തുളുമ്പിയ
കള്ളക്കൗമാരം അലക്കിയ
വെള്ളിവെയില്പ്പുഴയിൽ
ഇന്നലെകൾ നീന്തി വരും ചേലു കണ്ടെന്നോ
ചെല്ലത്താമ്പാളം
ഒരുക്കിയ ചില്ലു കിനാവനിയിൽ
ഇത്തിരി നാൾ ഒത്തുണരാൻ കാത്തിരുന്നെന്നോ
നാടോടി പൂങ്കുയിലേ ഇക്കരെയാണോ
മനമാകെയും നിറനാണ്യങ്ങൾ തേടുകയല്ലോ
തങ്കത്താമരക്കിളി ആടുന്നേ ഓലോലം
ചെമ്പകവല്ലികളിൽ
തുളുമ്പിയ ചന്ദന മാമഴയിൽ
എന്തിനു വെറുതേ നനയുവതിന്നീ തങ്കനിലാവഴകേ
ചന്ദ്രനദിക്കരയിൽ
തിളങ്ങണ പൊൻപിറയെപ്പോലെ
എന്തിനു നീയിന്നങ്ങനെയിങ്ങനെ
മിന്നി മിനുങ്ങുന്നേൻ
പൂമരത്തണലിൽ തെന്നൽ പല്ലവി കേട്ടിട്ടോ
രാമുകിൽച്ചെരുവിൽ
ശവ്വാൽക്കിളികൾ ചിലച്ചിട്ടോ
മണലാഴിത്തരിയിൽ വിരിയണ
സ്വർണ്ണം കണ്ടിട്ടോ
ചെമ്പകവല്ലികളിൽ
തുളുമ്പിയ ചന്ദന മാമഴയിൽ
എന്തിനു വെറുതേ
നനയുവതിന്നീ തങ്കനിലാവഴകേ