വാതിക്കലു വെള്ളരി പ്രാവ്..
വാക്കു കൊണ്ട് മുട്ടണ കേട്ട്..
തുള്ളിയാമിൻ ഉള്ളിൽ വന്നു
നീയാം കടല്… പ്രിയനേ….
നീയാം കടല്..
വാതിക്കലു വെള്ളരി പ്രാവ്..
വാക്കു കൊണ്ട് മുട്ടണ കേട്ട്..
കാറ്റു പോലെ വട്ടം വെച്ചു
കണ്ണിടയിൽ മുത്തം വെച്ചു
ശ്വാസമാകെ തീ നിറച്ചു
നീയെന്ന റൂഹ്… റൂഹ്..
ഞാവൽപ്പഴ കണ്ണിമക്കുന്നേ…
മൈലാഞ്ചിക്കാട്…
അത്തറിന്റെ കുപ്പി തുറന്നേ…
മുല്ല ബസാറു…
ധിക്കറു മൂളണ തത്തകളുണ്ട്
മുത്തുകളായവ ചൊല്ലണതെന്ത്
ഉത്തരമുണ്ട് ഒത്തിരിയുണ്ട്
പ്രേമത്തിൻ തുണ്ട്… പ്രിയനേ….
പ്പ്രേമത്തിൻ തുണ്ട്…
വാതിക്കലു വെള്ളരി പ്രാവ്..
വാക്കു കൊണ്ട് മുട്ടണ കേട്ട്..