menu-iconlogo
logo

Harsha Bashpam Thooki

logo
Paroles
ഹർഷബാഷ്പം തൂകി

വർഷപഞ്ചമി വന്നു

ഇന്ദുമുഖി ഇന്ന് രാവിൽ

എന്ത് ചെയ്വൂ നീ

എന്ത് ചെയ്വൂ നീ

ഏതു രാഗ കല്പനയിൽ നീ മുഴുകുന്നു

വിണ്ണിലെ സുധാകരനോ

വിരഹിയായ കാമുകനോ

ഇന്ന് നിന്റെ…. ചിന്തകളെ ആരുണർത്തുന്നു

സഖി ആ….രുണർത്തുന്നു

ഹർഷബാഷ്പം തൂകി

വർഷപഞ്ചമി വന്നു

ഇന്ദുമുഖി ഇന്ന് രാവിൽ

എന്ത് ചെയ്വൂ നീ

എന്ത് ചെയ്വൂ നീ

ശ്രാവണ നിശീഥിനി തൻ പൂ..വനം തളിർത്തു

പാതിരാവിൻ താഴ് വരയിലെ പവിഴമല്ലികൾ പൂത്തു

വിഫലമായ മധുവിധുവാൽ

വിരഹശോക സ്മരണകളാൽ

അകലെ എൻ കിനാക്കളുമായി

ഞാനിരിക്കുന്നു

സഖി ഞാ..നിരിക്കുന്നു

ഹർഷബാഷ്പം തൂകി

വർഷപഞ്ചമി വന്നു

ഇന്ദു മുഖി ഇന്ന് രാവിൽ

എന്ത് ചെയ്വൂ നീ

എന്ത് ചെയ്വൂ നീ

Harsha Bashpam Thooki par P Jayachandran - Paroles et Couvertures