പാമരം പളുങ്കുകൊണ്ട്
പന്നകം കരിമ്പുപാകൊണ്ട്
പഞ്ചമിയുടെ തോണിയിലേ
പങ്കായം പൊന്നുകൊണ്ട്
പാമരം പളുങ്കുകൊണ്ട്
പന്നകം കരിമ്പുപാകൊണ്ട്
പഞ്ചമിയുടെ തോണിയിലേ
പങ്കായം പൊന്നുകൊണ്ട്
പാമരം പളുങ്കുകൊണ്ട്
കണ്ണങ്കുളങ്ങരേ കളഭക്കുളങ്ങരേ
കുളിരായ കുളിരെല്ലാം
തോണിയിലേറ്റി
കണ്ണങ്കുളങ്ങരേ കളഭക്കുളങ്ങരേ
കുളിരായ കുളിരെല്ലാം
തോണിയിലേറ്റി
കളമുണ്ടും തോളിലിട്ട്
കനവെല്ലാം കണ്ണിലിട്ട്
കാത്തിരുന്ന കണ്ണനെ
കൂട്ടിനിരുത്തി
കളമുണ്ടും തോളിലിട്ട്
കനവെല്ലാം കണ്ണിലിട്ട്
കാത്തിരുന്ന കണ്ണനെ
കൂട്ടിനിരുത്തി...വാ
ഇതിലേ വാ തോണി ഇതിലേ വാ
പാമരം പളുങ്കുകൊണ്ട്
പന്നകം കരിമ്പുപാകൊണ്ട്
പഞ്ചമിയുടെ തോണിയിലേ
പങ്കായം പൊന്നുകൊണ്ട്
പാമരം പളുങ്കുകൊണ്ട്
ഏഴാം കടൽക്കരേ യക്ഷിക്കടൽക്കരേ
ഇളനീരും പനിനീരും
കൊണ്ടെയിറക്കീ
ഏഴാം കടൽക്കരേ യക്ഷിക്കടൽക്കരേ
ഇളനീരും പനിനീരും
കൊണ്ടെയിറക്കീ
അണിമുത്തും മുങ്ങിവാരി
മണിമുത്തും മുങ്ങിവാരി
മാലയിട്ട കണ്ണനെ
മടിയിലിരുത്തി
അണിമുത്തും മുങ്ങിവാരി
മണിമുത്തും മുങ്ങിവാരി
മാലയിട്ട കണ്ണനെ
മടിയിലിരുത്തി....വാ
ഇതിലേ വാ തോണി ഇതിലേ വാ
പാമരം പളുങ്കുകൊണ്ട്
പന്നകം കരിമ്പുപാകൊണ്ട്
പഞ്ചമിയുടെ തോണിയിലേ
പങ്കായം പൊന്നുകൊണ്ട്
പാമരം പളുങ്കുകൊണ്ട്
പന്നകം കരിമ്പുപാകൊണ്ട്