menu-iconlogo
logo

Kaalam Thelinju Paadam Kaninju

logo
Paroles
കാലം തെളിഞ്ഞു പാടം കനിഞ്ഞു

കള്ളി നിന്റെ കളിചിരി പോലെ

കാലം തെളിഞ്ഞു പാടം കനിഞ്ഞു

കള്ളി നിന്റെ കളിചിരി പോലെ

പൊന്നരളിപ്പൂ നിരത്തി പൊന്നോണം വിരുന്നു വരും

പൊന്നരളിപ്പൂ നിരത്തി പൊന്നോണം വിരുന്നു വരും

അരവയർ നിറവയറാകുമ്പോൾ........

എനിയ്ക്കും നിനക്കും കല്യാണം...

കാലം തെളിഞ്ഞു പാടം കനിഞ്ഞു

കള്ളൻ കണ്ട കനവുകൾ ചൂടി

കാലം തെളിഞ്ഞു പാടം കനിഞ്ഞു

കള്ളൻ കണ്ട കനവുകൾ ചൂടി

തുമ്പപ്പൂക്കൂന കൂട്ടി തുമ്പിതുള്ളി ഓണം വരും

തുമ്പപ്പൂക്കൂന കൂട്ടി തുമ്പിതുള്ളി ഓണം വരും

പുതുമഴ കുളിർമണി വിതറുമ്പോൾ.......

എനിയ്ക്കും നിനക്കും കല്യാണം...

എങ്ങും മേളം....നീ മുന്നിൽ വന്നെങ്കിൽ....

എന്നും ഓണം....

നീയും ഞാനും കാണും സ്വപ്നം പൂത്തെങ്കിൽ...

കതിർമഴയിൽ കുളിച്ചൊരുങ്ങി കണിമലരേ വാ...

കവിഞ്ഞൊഴുകും തേൻ‌കുടമായ് നിറഞ്ഞുലഞ്ഞു വാ...

കതിർമഴയിൽ കുളിച്ചൊരുങ്ങി കണിമലരേ വാ...

കവിഞ്ഞൊഴുകും തേൻ‌കുടമായ് നിറഞ്ഞുലഞ്ഞു വാ...

പുതുമഴ കുളിർമണി വിതറുമ്പോൾ...

. എനിയ്ക്കും നിനക്കും കല്യാണം...

കാലം തെളിഞ്ഞു പാടം കനിഞ്ഞു

കള്ളി നിന്റെ കളിചിരി പോലെ

പൊന്നരളിപ്പൂ നിരത്തി പൊന്നോണം വിരുന്നു വരും

അരവയർ നിറവയറാകുമ്പോൾ.....

...എനിയ്ക്കും നിനക്കും കല്യാണം...

പൊന്നൂഞ്ഞാലിൽ...ഞാൻ പൂപോലാടുമ്പോൾ....

നിന്നുള്ളത്തിൽ പൊന്നും നൂലാൽ

കെട്ടും തൊട്ടിൽ പാടുന്നു....

ഇളംനിലാവിൻ കുരുന്നിനെ നീ പൊന്നമ്പിളി താ

മണിയറതൻ സങ്കല്പമേ മഞ്ചലേറി വാ...

ഇളംനിലാവിൻ കുരുന്നിനെ നീ പൊന്നമ്പിളി താ

മണിയറതൻ സങ്കല്പമേ മഞ്ചലേറി വാ...

പുതുമഴ കുളിർമണി വിതറുമ്പോൾ......

എനിയ്ക്കും നിനക്കും കല്യാണം...

കാലം തെളിഞ്ഞു പാടം കനിഞ്ഞു

കള്ളൻ കണ്ട കനവുകൾ ചൂടി....

തുമ്പപ്പൂക്കൂന കൂട്ടി തുമ്പിതുള്ളി ഓണം വരും

പുതുമഴ കുളിർമണി വിതറുമ്പോൾ

എനിയ്ക്കും നിനക്കും കല്യാണം...

എനിയ്ക്കും നിനക്കും കല്യാണം...