menu-iconlogo
logo

Oru Poomaathram

logo
avatar
Sreenivas/Sujatha Mohanlogo
🎸𝑵𝒊𝒎𝒎𝒚🎸⊰i⊱🅜🅤🅢🅠logo
Chanter dans l’Appli
Paroles
M-ഒരു പൂ മാത്രം ചോദിച്ചു

ഒരു പൂക്കാലം നീ തന്നു

കരളിൽ തഴുകും പ്രണയക്കനവായ്

നീ ദേവീ

M -ഒരു പൂ മാത്രം ചോദിച്ചു

ഒരു പൂക്കാലം നീ തന്നു

കരളിൽ തഴുകും

പ്രണയക്കനവായ് നീ

കൂടെ നീയില്ലെങ്കിൽ ഇനി ഞാൻ ഇല്ലല്ലോ

F - ഒരുമൊഴി കേൾക്കാൻ കാതോർത്തു

പാട്ടിൻ പാൽക്കടൽ നീ തന്നു

കരയോടലിയും പ്രണയത്തിരയായ്

ഞാൻ മാറി

M - ഒരു പൂ മാത്രം ചോദിച്ചു

ഒരു പൂക്കാലം നീ തന്നു

കരളിൽ തഴുകും

പ്രണയക്കനവായ് നീ ദേവീ

M - ഒന്നുകണ്ടനേരം നെഞ്ചിൽ

ചേർക്കുവാൻ തോന്നി

നൂറു മോഹമെല്ലാം

കാതിൽ ചൊല്ലുവാൻ തോന്നി

F - പറയാൻ വയ്യാത്ത രഹസ്യം

പറയാതറിയാൻ തോന്നി

M - നിന്നെ കണ്ടുനിൽക്കവെ

ചുംബനം കൊണ്ടു പൊതിയുവാൻ തോന്നി

F- നിന്നിൽ ചേർന്നുനിന്നെന്റെ

നിത്യരാഗങ്ങൾ പങ്കുവെക്കുവാൻ തോന്നി

M - ഒരു പൂ മാത്രം ചോദിച്ചു

ഒരു പൂക്കാലം നീ തന്നു

കരളിൽ തഴുകും

പ്രണയക്കനവായ് നീ ദേവീ

F - ഒരുമൊഴി കേൾക്കാൻ കാതോർത്തു

പാട്ടിൻ പാൽക്കടൽ നീ തന്നു

കരയോടലിയും പ്രണയത്തിരയായ്

ഞാൻ മാറി

M - സ്വപ്നവർണ്ണമെല്ലാം കണ്ണിൽ

പൂത്തുവെന്നു തോന്നി

F - നിൻ വിരൽ തൊടുമ്പോൾ

ഞാനൊരു വീണയെന്ന് തോന്നി

M- വെറുതേ കാറ്റായൊഴുകാൻ തോന്നി

F- മഴയായ് പെയ്യാൻ തോന്നി

M - തെന്നൽ ചുണ്ടുചേരുമൊരു

മുളയായ് താനെയുണരുവാൻ തോന്നി

F - മെല്ലെ തണ്ടുലഞ്ഞ നീലാമ്പൽ

മൊട്ടായ് വിടരുവാൻ തോന്നി

M - ഒരു പൂ മാത്രം ചോദിച്ചു

ഒരു പൂക്കാലം നീ തന്നു

കരളിൽ തഴുകും

പ്രണയക്കനവായ് നീ

(M and F)കൂടെ നീയില്ലെങ്കിൽ ഇനി ഞാൻ ഇല്ലല്ലോ

F - ഒരുമൊഴി കേൾക്കാൻ കാതോർത്തു

പാട്ടിൻ പാൽക്കടൽ നീ തന്നു

കരയോടലിയും പ്രണയത്തിരയായ്

ഞാൻ മാറി

M - ഒരു പൂ മാത്രം ചോദിച്ചു

ഒരു പൂക്കാലം നീ തന്നു

കരളിൽ തഴുകും പ്രണയക്കനവായ്

നീ ദേവീ