ഒന്നു കണ്ട നേരം, നെഞ്ചില്
ചേര്ക്കുവാന് തോന്നി
നൂറു മോഹമെല്ലാം, കാതില്
ചൊല്ലുവാന് തോന്നി
പറയാന് വയ്യാത്ത രഹസ്യം
പറയാതറിയാന് തോന്നീ
നിന്നെ കണ്ടു നില്ക്കവേ, ചുംബനം
കൊണ്ടു പൊതിയുവാന് തോന്നി
നിന്നില് ചേര്ന്നു നിന്നെന്റെ നിത്യ
രാഗങ്ങള് പങ്കു വെയ്ക്കുവാന് തോന്നി
ഒരു പൂ മാത്രം ചോദിച്ചൂ
ഒരു പൂക്കാലം നീ തന്നൂ
കരളില് തഴുകും പ്രണയക്കനവായി നീ
കൂടെ നീയില്ലെങ്കില്, ഇനി ഞാനില്ലല്ലോ
ഒരു മൊഴി കേള്ക്കാന് കാതോര്ത്തു
പാട്ടിന് പാല്ക്കടല് നീ തന്നൂ
കരയോടലിയും പ്രണയത്തിരയായി ഞാന് മാറി
ഒരു പൂ മാത്രം ചോദിച്ചൂ
ഒരു പൂക്കാലം നീ തന്നൂ
കരളില് തഴുകും പ്രണയക്കനവായി നീ ദേവീ