പുലരുന്നു രാവെങ്കിലും
ഇരുട്ടാണ് താഴെ
കറ വീണ കാല്പാടുകൾ
വഴിത്താരയാകെ
ഇര തേടുന്ന കഴുക കുലം
വസിക്കുന്ന നാടേ
ഉയിരേയുള്ളു ചൂതാടുവാൻ
നമുക്കിന്നു കൂടെ
മൃദു ഭാവേ
ധൃഢ കൃതേയെ
പുതിയ മാർഗം
പുതിയ ലക്ഷ്യം
പ്രതിദിനം പൊരുതണം
ഒരു രണം
മൃദു ഭാവേ
ധൃഢ കൃതേയെ
പുതിയ മാർഗം
പുതിയ ലക്ഷ്യം
പ്രതിദിനം പൊരുതണം
ഒരു രണം
പുക വന്നു മൂടുന്നിതാ
കിതയ്ക്കുന്നു ശ്വാസം
പാഴ്മുള്ളിൽ അമരുന്നിതാ
ചുവക്കുന്നു പാദം
പല കാതങ്ങൾ കഴിയുമ്പോഴും
ഒടുങ്ങാതെ ദൂരം
ഗതി മാറുന്ന കാറ്റായിതാ
നിലയ്ക്കാതെ യാനം
മൃദു ഭാവേ
ധൃഢ കൃതേയെ
പുതിയ മാർഗം
പുതിയ ലക്ഷ്യം
പ്രതിദിനം പൊരുതണം
ഒരു രണം
മൃദു ഭാവേ
ധൃഢ കൃതേയെ
പുതിയ മാർഗം
പുതിയ ലക്ഷ്യം
പ്രതിദിനം പൊരുതണം
ഒരു രണം
പിഴുതെമ്പാടും എറിയുന്ന നേരം
മണ്ണോടു വീണാലും
ഒരു വിത്തായി മുള പൊന്തുവാനായ്
കാക്കുന്നു നെഞ്ചം
പല മുൻവാതിൽ അടയുന്ന കാലങ്ങളിൽ
ഉൾനോവിൻ ആഴങ്ങളിൽ
വിധി തേടുന്ന സഞ്ചാരിയായി
വിഷ നാഗങ്ങൾ വാഴുന്ന
കാടിന്റെ നായാടിയായി
ആഹാ ആഹാ ഹാ
ആഹാ ആഹാ ഹാ
ആഹാ ആഹാ ഹാ
ആഹാ ആഹാ ഹാ
പല കാതങ്ങൾ കഴിയുമ്പോഴും
ഒടുങ്ങാതെ ദൂരം
ഗതി മാറുന്ന കാറ്റായിതാ
നിലയ്ക്കാതെ യാനം